തിരുവനന്തപുരം ജില്ലയിലെ പൂപ്പാടങ്ങൾ കാണാൻ ക്ഷണിച്ച് ജില്ലാ ഭരണകൂടം

Last Updated:

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി, സൂര്യകാന്തി, താമര തുടങ്ങിയ വിവിധയിനം പൂക്കൾ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്‌.

പുഷ്പ കൃഷിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നു 
പുഷ്പ കൃഷിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നു 
ഓണത്തെ വരവേൽക്കാൻ ജില്ലയിൽ പൂപ്പാടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ മനോഹര പൂപാടങ്ങൾ കാണുവാൻ എല്ലാവരെയും സ്വാഗതം ചെയ്ത് തിരുവനന്തപുരം ജില്ലാ ഭരണകൂടം. 221.50 ഹെക്ടറിലാണ് ഈ വർഷം പൂകൃഷി നടത്തിയിരിക്കുന്നത്. കൃഷിവകുപ്പിൻ്റെ സഹായത്തോടെ തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ യൂണിറ്റുകൾ, ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ, പുരുഷ സ്വയംസഹായ സംഘങ്ങൾ, വ്യക്തിഗത കർഷകർ, മറ്റ് പ്രാദേശിക കൂട്ടായ്മകൾ എന്നിവരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി, പുഷ്‌പ കൃഷിയിൽ മുൻവർഷത്തെക്കാൾ വർദ്ധനവുണ്ടായിട്ടുണ്ട്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി, സൂര്യകാന്തി, താമര തുടങ്ങിയ വിവിധയിനം പൂക്കൾ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്‌. തുമ്പയിലെ സെൻ്റ് സേവ്യേഴ്‌സ് കോളേജ്, കാട്ടാക്കടയുടെ വിവിധ ഗ്രാമപഞ്ചായത്തുകൾ, പാറശാല ഊരുട്ടുകാല, നേമം എന്നിവിടങ്ങളിലാണ് ജില്ലയിലെ ശ്രദ്ധേയമായ പൂ പാടങ്ങൾ ഉള്ളത്. പ്രസ്തുത വിവരങ്ങൾ അടങ്ങിയ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ പൂവിളി 2025 റിപ്പോർട്ട് വി കെ പ്രശാന്ത്  പ്രകാശനം ചെയ്തു. അസിസ്റ്റൻ്റ് കളക്ടർ ശിവശക്തിവേൽ ഐഎഎസ്, എ.ഡി.എം. വിനീത് ടി കെ, ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ ബി, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ കലാമ്മുദിൻ എന്നിവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരം ജില്ലയിലെ പൂപ്പാടങ്ങൾ കാണാൻ ക്ഷണിച്ച് ജില്ലാ ഭരണകൂടം
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement