advertisement

മാർത്താണ്ഡവർമ്മ കാണിക്കവച്ച; ചരിത്രം പറയുന്ന ദ്രവ്യ പാറ 

Last Updated:

അമ്പൂരി ഗ്രാമപഞ്ചായത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറെ പ്രത്യേകതയുള്ള ഒരു പാറയാണ് ദ്രവ്യപാറ എന്നറിയപ്പെടുന്നത്.

ദ്രവ്യ പാറ
ദ്രവ്യ പാറ
അമ്പൂരി ഗ്രാമപഞ്ചായത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറെ പ്രത്യേകതയുള്ള ഒരു പാറയാണ് ദ്രവ്യപാറ എന്നറിയപ്പെടുന്നത്. മുകളിലെ സമതല പ്രദേശത്ത് ഒരു ഭാഗത്ത് പാറകള്‍ എടുത്തു വച്ചതു പോലുളള ഒരു ഗുഹയുണ്ട്. അല്പം ശ്രമകരമായ യാത്രയാണെങ്കിലും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മനോഹരമായ ദൃശ്യഭംഗിയും വേറിട്ട യാത്ര അനുഭവവുമാണ് ഇവിടേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
മാർത്താണ്ഡവർമ്മ രാജാവിന് ദ്രവ്യങ്ങള്‍ കാണിക്കവച്ച സ്ഥലമായതിനാല്‍ ഇവിടം ദ്രവ്യപാറ എന്നറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 170 അടി ഉയരം. മുകള്‍പ്പരപ്പിന് മൂന്ന് ഏക്കര്‍ വിസ്തൃതി. അവിടെ ഗുഹയും കുളവും സമതലങ്ങളും കാട്ടുമരങ്ങളും കാട്ടുപുല്ലുകളും നിറഞ്ഞ മുകൾപ്പരപ്പ്. ഇവിടേക്ക് എത്താൻ 72 കൽപ്പടവുകൾ ഉണ്ട്.
ദ്രവ്യ പാറ
1721-കളില്‍ മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷപ്പെട്ട് ആര്യന്‍കോടിലെ 61 ബ്രാഹ്മണ കുടുംബങ്ങളിലെ ഒരു വീട്ടില്‍ അഭയം തേടി. ഈ വിവരമറിഞ്ഞെത്തിയ എട്ടുവീട്ടില്‍ പിള്ളമാരും പടയാളികളും കീഴാറൂരില്‍ എത്തുമ്പോഴേക്കും മാര്‍ത്താണ്ഡവര്‍മ്മ വെള്ളറട വഴി അമ്പൂരിയിലേക്ക് പാലായനം ചെയ്തിരുന്നു. അന്ന് നിബിഡ വനപ്രദേശമായിരുന്ന അമ്പൂരിയിലെ നിവാസികള്‍ ആദിവാസികള്‍ മാത്രമായിരുന്നു.
advertisement
എട്ടു വീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മയെ സുരക്ഷിതമായി ഒളിപ്പിക്കാന്‍ ആദിവാസികള്‍ തെരഞ്ഞെടുത്തത് ദ്രവ്യപാറയിലെ ഈ ഗുഹയായിരുന്നു. ഇതിനു വേണ്ടി തിടുക്കത്തില്‍ പണിത പടവുകളാണ് ഇവിടെ കാണുന്ന 72 കല്‍പടികള്‍. പഴയ കാലത്തിൻ്റെ ശേഷപ്പുകളായ ചില ശിലാലിപികളും ഇവിടെ പാറപ്പുറത്ത് അവശേഷിക്കുന്നതായി പറയപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മാർത്താണ്ഡവർമ്മ കാണിക്കവച്ച; ചരിത്രം പറയുന്ന ദ്രവ്യ പാറ 
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement