ഉഗ്രരൂപിണിയായി തൊഴുവൻകോട് ചാമുണ്ഡീ ദേവി; പ്രശസ്ത ക്ഷേത്രത്തിന്‍റെ ചരിത്രതാളുകളിലൂടെ...

Last Updated:

അസുര നിഗ്രഹത്തിനു ശേഷം ഒരുവാതിൽകോട്ടയിലെത്തിയ ദേവി, മേക്കാട്‌ തറവാട്ടിൽ എത്തുകയാണുണ്ടായത്‌. അതിനുശേഷമാണ്‌ അമ്മ ഇവിടെ കുടിയിരുന്നത് എന്നാണ് പറയപ്പെടുന്നത്. കുംഭ മാസത്തിലെ കാര്‍ത്തികയ്ക്കാണ് പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിലെ ദേവി ക്ഷേത്രങ്ങളിൽ പ്രശസ്തമാണ് വട്ടിയൂർക്കാവ് തൊഴുവൻകോട് ദേവി ക്ഷേത്രം. ചരിത്രപരമായും ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ് ഈ ക്ഷേത്രം. ദൂരദേശങ്ങളിൽ നിന്നുപോലും നൂറ് കണക്കിന് വിശ്വാസികളെത്തുന്ന ആരാധനാലയം കൂടിയാണിത്. ചാമുണ്ഡി സങ്കല്പത്തിലുള്ള ദേവിയെയാണ് ഇവിടെ ആരാധിക്കുന്നത്.
അസുര നിഗ്രഹത്തിനു ശേഷം ഒരുവാതിൽകോട്ടയിലെത്തിയ ദേവി, മേക്കാട്‌ തറവാട്ടിൽ എത്തുകയാണുണ്ടായത്‌. അതിനുശേഷമാണ്‌ അമ്മ ഇവിടെ കുടിയിരുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതിനുപിന്നിൽ ഒരു കഥയും പഴമക്കാർ പറയുന്നുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ ഉണ്ട്. എട്ടുവീട്ടിൽ പിള്ളമാരും തിരുവിതാംകൂർ രാജകൊട്ടാരവും ഒക്കെയായി ബന്ധപ്പെട്ടതാണ് ഐതിഹ്യങ്ങളിൽ ചിലത്.
ക്ഷേത്രം 
തൊഴുവൻകോട് ചാമുണ്ഡേശ്വരി ക്ഷേത്രം
എട്ടുവീട്ടിൽ പിള്ളമാരിൽ കഴക്കൂട്ടത്ത് പിള്ളയുടെ കളരി ആശാനായിരുന്നു മേക്കാട് പണിക്കർ. അദ്ദേഹം ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു ചാമുണ്ഡേശ്വരിയുടേത്. ഈ വിഗ്രഹത്തിന്‍റെ ശക്തികൊണ്ട് കഴക്കൂട്ടത്ത് പിള്ളയെ വകവരുത്താൻ ആകില്ല എന്ന് ശത്രുക്കൾ കരുതിയിരുന്നു. പിള്ളയുടെ എതിരാളികളുടെ പ്രാർത്ഥനാ ഫലമായി ത്രിമൂർത്തികൾ പ്രത്യക്ഷപ്പെടുകയും കഴക്കൂട്ടത്ത് പിള്ളയുടെ ഭവനത്തിൽ നിന്നും ദേവി ചൈതന്യം അകന്നു പോവുകയും തൊഴുവൻ കോട് പ്രതിഷ്ഠയ്ക്ക് വഴി തെളിയുകയും ആയിരുന്നു എന്നാണ് ഐതിഹ്യം.
advertisement
മനോഹരമായ ക്ഷേത്ര ഗോപുരങ്ങൾ, ആകർഷകമായ മതിലുകൾ, ശില്പ ചാതുര്യം നിറഞ്ഞ തൂണുകൾ എന്നിവയെല്ലാം ഇവിടെയെത്തുന്ന ഭക്തരെ ആകർഷിക്കും. ശ്രീകോവിലില്‍ ചാമുണ്ഡേശ്വരി, മോഹിനി, യക്ഷിയമ്മ എന്നിവരുടെ പ്രതിഷ്ഠകൾ ഉണ്ട് . യോഗീശ്വരന്‍, ഗണപതി, വീരഭദ്രന്‍, ഭൈരവന്‍, കരിങ്കാളി, ഗന്ധര്‍വന്‍, യക്ഷി അമ്മ, നാഗര്‍, മറുത, ഭുവനേശ്വരി, ദുര്‍ഗ്ഗ, ബ്രഹ്മരക്ഷസ്‌ കൂടാതെ നവഗ്രഹ പ്രതിഷ്ഠയും ഗന്ധര്‍വ്വനും കന്നിച്ചാവും ഉപദേവന്മാരായിട്ടുണ്ട്‌. ശത്രുസംഹാര അർച്ചനയും നവഗ്രഹ അർച്ചനയും ആണ് പ്രധാന വഴിപാടുകൾ.
കുംഭ മാസത്തിലെ കാര്‍ത്തികയ്ക്കാണ് പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം. പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് എല്ലാ ദിവസവും പൊങ്കാലയുണ്ട്. ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് വന്ന് പൊങ്കാലയിട്ട് തിരികെ പോകും. അവസാന ദിവസം പൊങ്കാല മഹോത്സവം ആയിരിക്കും. കലാപരിപാടികള്‍, താലപ്പൊലി, ഉരുള്‍ വഴിപാട് ഒക്കെയുണ്ട്. അവസാന ദിവസം ഘോഷയാത്രയും ഉണ്ട്. രാത്രി ഗുരുതി കഴിഞ്ഞ് നടയടയ്ക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഉഗ്രരൂപിണിയായി തൊഴുവൻകോട് ചാമുണ്ഡീ ദേവി; പ്രശസ്ത ക്ഷേത്രത്തിന്‍റെ ചരിത്രതാളുകളിലൂടെ...
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement