ഇടനിലക്കാരുടെ ചൂഷണമില്ലാതെ കർഷകർക്ക് ആശ്വാസമായി ജില്ലയിലെ കർഷക ചന്തകൾ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കർഷകസംഘം സംഘടിപ്പിച്ച നേമം മണ്ഡലത്തിലെ ഓണച്ചന്തയുടെ ഉദ്ഘാടനം വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
ഓണം ഉൾപ്പെടെയുള്ള കേരളത്തിൻ്റെ തനത് ആഘോഷങ്ങൾ എത്തുന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി വരവ് കുത്തനെ ഉയരും. കുറച്ചു വർഷങ്ങൾക്കു മുൻപ് നാം പൂർണ്ണമായും അന്യസംസ്ഥാനങ്ങളെ പച്ചക്കറിക്കും പൂവിനുമൊക്കെ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയൊക്കെ മാറി വരുന്നുണ്ട്. പൂർണ്ണമായും നമ്മുടെ സംസ്ഥാനത്ത് തന്നെ നമുക്ക് ആവശ്യമുള്ള പച്ചക്കറിയും പഴവർഗ്ഗങ്ങളും ഉത്പാദിപ്പിക്കുന്നു എന്നല്ല. ശുഭപ്രതീക്ഷ നൽകുന്ന ചില കാർഷിക മുന്നേറ്റങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഓണം എത്തിയതോടെ തിരുവനന്തപുരം ജില്ലയിലെ ജൈവ പച്ചക്കറി വിപണിയും ഉണർന്നിരിക്കുകയാണ്. ജില്ലയിൽ ഉടനീളം സജീവമാകുന്ന ഓണച്ചന്തകളിൽ താരമാകുന്നത് തനത് രീതിയിൽ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളാണ്.
കർഷകസംഘം സംഘടിപ്പിച്ച നേമം മണ്ഡലത്തിലെ ഓണച്ചന്തയുടെ ഉദ്ഘാടനം വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ സംഭരിച്ച്, ന്യായവിലയ്ക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഈ സംരംഭം മാതൃകാപരമാണ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും സാധാരണക്കാർക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാനും ഇത് സഹായിക്കുന്നു. നിയമത്തെ മാത്രമല്ല ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ കർഷക കൂട്ടായ്മകളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ഒക്കെ നേതൃത്വത്തിൽ ഓണച്ചന്ത സജീവമാകുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 05, 2025 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഇടനിലക്കാരുടെ ചൂഷണമില്ലാതെ കർഷകർക്ക് ആശ്വാസമായി ജില്ലയിലെ കർഷക ചന്തകൾ