കാട്ടാക്കടയിലെ ഉൾനാടൻ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
പള്ളിച്ചൽ പഞ്ചായത്തിലെ ഒന്നാം വാർഡായ പാമാംകോട് നിന്ന് ആരംഭിച്ച് താന്നി വിള കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് സർവീസ്.
കേരളത്തിൽ ഇപ്പോഴും പല ഉൾനാടൻ ഗ്രാമങ്ങളിലേക്ക് മതിയായ യാത്രാസൗകര്യങ്ങൾ ഇല്ല എന്നത് യാഥാർത്ഥ്യമാണ്. തിരുവനന്തപുരം ജില്ലയിലും ഉണ്ട് ധാരാളം ഉൾനാടൻ ഗ്രാമങ്ങൾ. പ്രത്യേകിച്ച് ആദിവാസി ഉന്നതികൾ ഒക്കെ ഉള്ള മേഖലകൾ. പൊതു ഗതാഗതം തന്നെയാണ് ഇവിടങ്ങളിലെ ജനങ്ങളുടെ പ്രധാന ആശ്രയം. ഇത്തരത്തിൽ കാട്ടാക്കടയിലെ ഉൾനാടൻ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ ഗ്രാമവണ്ടി ഓടിത്തുടങ്ങി.
പള്ളിച്ചൽ പഞ്ചായത്തിലെ ഒന്നാം വാർഡായ പാമാംകോട് നിന്ന് ആരംഭിച്ച് താന്നി വിള കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് സർവീസ്. ഇവിടെ പല ഗ്രാമപ്രദേശങ്ങളിലും ഇപ്പോഴും യാത്രാ സൗകര്യങ്ങൾ പരിമിതമാണ്. ഇതിനൊരു പരിഹാരമാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി. ഉൾപ്രദേശവും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്ക് ചുരുങ്ങിയ ചെലവിൽ ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സർക്കാർ പദ്ധതിയാണ് ഗ്രാമ വണ്ടി.
കെഎസ്ആർടിസി ബസ്സുകൾ ആണ് ഗ്രാമവണ്ടികളായി ഉപയോഗിക്കുന്നത്. ഇതിലെ കണ്ടക്ടറുടെയും ഡ്രൈവറുടെയും ഒക്കെ താമസവും ഭക്ഷണചെലവുകളും അതാത് ഗ്രാമപഞ്ചായത്തുകൾ വഹിക്കണം. ഇങ്ങനെ പഞ്ചായത്തുകളിൽ യാത്രാസൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലേക്ക് നിശ്ചിത സമയങ്ങളിൽ ഗ്രാമവണ്ടികൾ ഓടും. തിരുവനന്തപുരം ജില്ലയിൽ വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ ഗ്രാമവണ്ടികൾ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Sep 25, 2025 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കാട്ടാക്കടയിലെ ഉൾനാടൻ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു









