ശംഖുമുഖം ബീച്ചിലെ ' സ്ട്രീറ്റ് ഫുഡ് ' രുചികൾ
- Published by:naveen nath
- local18
- Reported by:Athira Balan A
Last Updated:
ശംഖുമുഖം ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ തിരക്കേറുന്നു. സ്കൂൾ അവധിക്കാലം അവസാനിക്കാറായതോടെയാണ് തിരക്ക് വർദ്ധിച്ചത്. കുട്ടികളുമൊത്ത് ചെറിയ യാത്രകളും ഷോപ്പിങ്ങും മറ്റും കഴിഞ്ഞു മടങ്ങുന്നവർ ബീച്ചിലെത്തി സൂര്യസ്തമയവും കണ്ട് ഭക്ഷണവും കഴിച്ചാണ് മടങ്ങാറ്.
ശംഖുമുഖം ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ തിരക്കേറുന്നു. സ്കൂൾ അവധിക്കാലം അവസാനിക്കാറായതോടെയാണ് തിരക്ക് വർദ്ധിച്ചത്. കുട്ടികളുമൊത്ത് ചെറിയ യാത്രകളും ഷോപ്പിങ്ങും മറ്റും കഴിഞ്ഞു മടങ്ങുന്നവർ ബീച്ചിലെത്തി സൂര്യസ്തമയവും കണ്ട് ഭക്ഷണവും കഴിച്ചാണ് മടങ്ങാറ്. നാടൻ വിഭവങ്ങൾ വിളമ്പുന്ന തട്ടു കടകൾ മുതൽ നോർത്തിന്ത്യൻ വിഭവങ്ങൾ വരെ ഇവിടെ ലഭിക്കും.
വൈകുന്നേരം 3 മണിയോടെയാണ് ഫുഡ്സ്ട്രീറ്റ് സജീവമാകുന്നത്. നാടൻ തട്ട് ദോശ, മീൻ കറി, കപ്പ, മീൻ വറുത്തത്, വിവിധ തരം നോർത്ത് ഇന്ത്യൻ സ്നാക്സുകൾ, ഉപ്പിലിട്ടത് എന്നിങ്ങനെ വൈവിധ്യമേറിയ ധാരാളം ഭക്ഷണ വിഭവങ്ങൾ ഫുഡ്സ്ട്രീറ്റ്ൽ ലഭ്യമാണ്.
ഇവിടത്തെ പ്രധാന ആകർഷണം ഹോട്ടലിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാം എന്നതാണ്.
ബീച്ചിന് സമീപമുള്ള വൻകിട ഹോട്ടലുകൾ വലിയ തുക ഈടാക്കി നൽകുന്ന ഭക്ഷണം അതേരുചിയിൽ തന്നെ ഇവിടുത്തെ കടകളിൽ നിന്നും കഴിക്കാം.
advertisement
വർഷങ്ങൾക്കുമുൻപ് കാടുമൂടി കിടന്നിരുന്ന ഈ പ്രദേശം ഫുഡ് സ്ട്രീറ്റ് സജീവമായതോടുകൂടി നല്ല വൃത്തിയുള്ളതായി മാറി എന്നത് എടുത്ത് പറയേണ്ടതാണ്. വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം ഇവിടെയെത്തുന്നവരാണ് കൂടുതലും. ഐസ്ക്രീമും വറുത്ത കപ്പലണ്ടിയും ഒക്കെ കൊറിച്ചു നടന്ന് കടൽക്കാഴ്ച ആസ്വദിച്ചിരുന്ന ആളുകൾക് ഇപ്പോൾ വൃത്തിയുള്ള ഇരിപ്പിടങ്ങളും മനോഹരമായ പുൽത്തകിടികളും സമയം ചെലവിടാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 16, 2024 4:39 PM IST