ഞാറ്റുവേല വിപണിക്ക് മുന്നൊരുക്കം തുടങ്ങി: കർഷകർക്ക് സർക്കാർ ക്ഷണം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കാർഷിക സർവകലാശാല, കിഴങ്ങു ഗവേഷണ കേന്ദ്രം, ഔഷധ സസ്യ ബോർഡ്, വിഎഫ്പിസികെ തുടങ്ങിയ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് പഞ്ചായത്തുകളിലെ കൃഷി ഓഫീസുകൾ വഴിയാണ് 'ഓണക്കൃഷി' പദ്ധതി നടപ്പാക്കുന്നത്.
കാട്ടാക്കടയിലെ വിവിധ ഇടങ്ങളിൽ തിരുവാതിര ഞാറ്റുവേല ചന്തകൾക്ക് തുടക്കമായി. ഓണത്തിന് കൃഷി ഒരുങ്ങാൻ കർഷകരെ ക്ഷണിച്ച് സർക്കാർ ജൂൺ 27 മുതൽ ജൂലൈ 6 വരെ നീണ്ടുനിൽക്കുന്ന തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ചാണ് ഞാറ്റുവേല ചന്തകൾക്ക് തുടക്കമായത്. ഓണക്കാലത്തേക്കുള്ള വിഭവങ്ങൾ ഉൽപ്പാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാന ഭൂവിനിയോഗ ബോർഡ് തയ്യാറാക്കിയ കാർഷിക കലണ്ടറും ഭൂമി ലഭ്യതയും അടിസ്ഥാനമാക്കി വിവിധയിനം കൃഷികൾക്ക് ഈ സമയത്ത് തുടക്കം കുറിക്കും. കൃഷിക്കാവശ്യമായ വിത്തിനങ്ങളും തൈകളും ഞാറ്റുവേല ചന്തകളിൽ ലഭ്യമാക്കും. കാർഷിക സർവകലാശാല, കിഴങ്ങു ഗവേഷണ കേന്ദ്രം, ഔഷധ സസ്യ ബോർഡ്, വിഎഫ്പിസികെ തുടങ്ങിയ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് പഞ്ചായത്തുകളിലെ കൃഷി ഓഫീസുകൾ വഴിയാണ് 'ഓണക്കൃഷി' പദ്ധതി നടപ്പാക്കുന്നത്.
ഈ കാർഷിക പദ്ധതിയിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ള കർഷകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പഞ്ചായത്തുകൾ നിശ്ചയിച്ച തീയതികളിലും സ്ഥലങ്ങളിലും എത്തി കർഷകർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഈ മുൻകൈ കർഷകർക്ക് മികച്ച അവസരങ്ങൾ നൽകുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 03, 2025 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഞാറ്റുവേല വിപണിക്ക് മുന്നൊരുക്കം തുടങ്ങി: കർഷകർക്ക് സർക്കാർ ക്ഷണം