മാലിന്യ സംസ്കരണ ശീലങ്ങൾ വളർത്താൻ 'ഗ്രീൻ ചാംപ്‌സ്' പദ്ധതി; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകൾ മാലിന്യമുക്തമാക്കും

Last Updated:

തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന വിദ്യാർത്ഥി ഹരിതസേനയായ ഇക്കോ സെൻസ് സ്കോളർഷിപ്പ് പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെട്ടു.

പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ
പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ
തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളെ മാലിന്യമുക്തമാക്കുക, കുട്ടികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണ ശീലങ്ങളും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി നടപ്പാക്കുന്ന 'ഗ്രീൻ ചാംപ്‌സ്' പദ്ധതിക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തുടക്കമായി.
അസിസ്റ്റൻ്റ് കളക്‌ടർ ഡോ. ശിവശക്തിവേൽ ഐ.എ.എസ്. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നത് വഴി ഹരിതച്ചട്ടം പാലിക്കാനും സമൂഹത്തിൻ്റെ മനോഭാവത്തിൽ ഗുണപരമായ മാറ്റം വരുത്താനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന വിദ്യാർത്ഥി ഹരിതസേനയായ ഇക്കോ സെൻസ് സ്കോളർഷിപ്പ് പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ശ്രീ. അരുൺരാജ് പി.എസ്. സ്വാഗതം ആശംസിച്ചു. നേമം ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ നന്ദി രേഖപ്പെടുത്തി. ശുചിത്വമിഷൻ അസിസ്റ്റൻ്റ് കോഡിനേറ്റർ സുജ പി.എസ്., ടെക്നിക്കൽ കൺസൾട്ടൻ്റ് അരുൺ ജോയ് എസ്.എ., ഐ.ഇ.സി. (ഇൻറ്റേൺ) അനഘ എസ്. നായർ എന്നിവർ പരിപാടിയിൽ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മാലിന്യ സംസ്കരണ ശീലങ്ങൾ വളർത്താൻ 'ഗ്രീൻ ചാംപ്‌സ്' പദ്ധതി; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകൾ മാലിന്യമുക്തമാക്കും
Next Article
advertisement
കേരളത്തിലെ എസ്‌ഐആര്‍ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുസ്ലിം ലീഗ് ഹര്‍ജി
കേരളത്തിലെ എസ്‌ഐആര്‍ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുസ്ലിം ലീഗ് ഹര്‍ജി
  • മുസ്ലിം ലീഗ് കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിർത്തിവെക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

  • തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് ഹർജിയിൽ പറയുന്നു.

  • പയ്യന്നൂരിൽ ബിഎൽഒയുടെ ആത്മഹത്യ: എസ്‌ഐആർ ജോലിക്കാർക്ക് സമ്മർദ്ദം താങ്ങാനാകുന്നില്ല.

View All
advertisement