കേരളത്തിൻ്റെ കായികരംഗത്തെ വാർത്തെടുക്കാൻ ഒരു സ്കൂൾ; ജി.വി. രാജ സ്പോർട്സ് സ്കൂൾ

Last Updated:

ഒളിംമ്പിക്സ് അരങ്ങേറുകയാണല്ലോ. വിദ്യാലയങ്ങൾ പുസ്തകളിൽ നിന്നു മാത്രമല്ല അറിവു പകരേണ്ടതെന്നും, വിദ്യിർത്ഥികളിലെ സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കേണ്ടതിൻ്റെ പ്രധാന്യം പറയാൻ ഈ അവസരം എന്തുകൊണ്ടും ഉചിതമാണ്. കായികരംഗത്തിനു ഊന്നൽ നൽകുന്ന വിദ്യാലയമായ തിരുവനന്തപുരം ജില്ലയിലെ ജി.വി.രാജാ സ്പോർട്സ് സ്കൂൾ പരിചയപ്പെടാം.

ജി. വി രാജ സ്പോർട്സ് സ്കൂൾ 
ജി. വി രാജ സ്പോർട്സ് സ്കൂൾ 
 കേരളത്തിലെ കായികതാരങ്ങളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള കായിക വിദ്യാലയമാണ് തിരുവനന്തപുരം ജില്ലയിലെ ജി.വി.രാജാ സ്പോർട്സ് സ്കൂൾ. കേരളത്തിലെ കായികരംഗത്തെ പിതാവായ ലെഫ്റ്റനൻ്റ് കേണൽ പി.ആർ.ഗോധവർമ്മ രാജയുടെ സംഭാവനകൾ സ്മരണീയമാണ്, അദ്ദേഹത്തിൻ്റെ പ്രയത്‌നങ്ങളെ മാനിച്ച് കേരളത്തിലെ കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള ആദ്യത്തെ വിദ്യാലയത്തിന് അദ്ദേഹത്തിൻ്റെ പേര് നൽകി. തിരുവനന്തപുരം മൈലത്താണ് ജി.വി.രാജാ സ്പോർട്സ് സ്കൂൾ ഉള്ളത്.
പ്രശസ്ത കായിക താരങ്ങളായ ഒളിമ്പ്യൻ ഷൈനി വിൽസൺ, ഒളിമ്പ്യൻ കെ എം ബീനാമോൾ, ഇന്നത്തെ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് എന്നിവരും ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്.
1974 ൽ തിരുവനന്തപുരത്തു ശംഖുമുഖം കടൽത്തീരത്താണ് ഈ സ്കൂൾ ആരംഭിച്ചത്. 2006 ലാണ് മൈലത്തേക്കു മാറ്റി സ്ഥാപിക്കപ്പെട്ടത്. 6 മുതൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി വരെയുള്ള പഠനം ഈ വിദ്യാലയത്തിൽ നടക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലങ്ങളും , സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.
advertisement
കായിക മേഖലയിൽ പ്രാധാന്യം കൊടുക്കുന്ന ഈ വിദ്യാലയത്തിൽ അത്‌ലറ്റിക്സ് , ഫുട്ബോൾ, ഹോക്കി,വോളീബോൾ, ക്രിക്കറ്റ്, ജൂഡോ, ബോക്സിംഗ് എന്നീ ഇനങ്ങൾ ആണ് ഉള്ളത് . മൾട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ്, ,വോളീബാൾ) എന്നിവയും ഇവിടെയുണ്ട്.
കേരളത്തിലെ കായികരംഗത്തെ നിലവാരം ഉയർത്തുന്നതിന് വ്യവസായ, തൊഴിൽ, കായിക മന്ത്രി, വിവിധ സ്‌പോർട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷൻ്റെ പ്രതിനിധികൾ, ഈ രംഗത്തെ വിദഗ്ധർ, സ്‌പോർട്‌സിലും ഗെയിമുകളിലും താൽപ്പര്യമുള്ള വ്യക്തികൾ എന്നിവർ ചേർന്നാണ് ഈ സ്കൂളിനായി മുൻകൈയ്യെടുത്തത്. 1970 ഏപ്രിൽ 7-ന് വ്യവസായ, തൊഴിൽ, വനം വകുപ്പ് മന്ത്രിയായിരുന്ന ശ്രീ രവീന്ദ്രൻ നേത്യത്വത്തിൽ കേരളത്തിലെ കായികരംഗത്തെ പ്രോത്സാഹനത്തിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ചെയർമാനായുള്ള ഉപസമിതി രൂപവത്കരിച്ചു സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചു. അതിനായി സ്‌പോർട്‌സ് ഹോസ്റ്റലുകൾ, സ്‌പോർട്‌സ്, സ്‌കൂളുകൾ, സ്‌പോർട്‌സ് ഡിവിഷനുകൾ എന്നിവ ആരംഭിക്കാൻ ശുപാർശ ചെയ്തു. ഇതിനു പിന്നോടിയായിയാണ് കേരളത്തിലെ തിരുവനന്തപുരത്തുള്ള ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ 1974-75 ലാണ് സ്ഥാപിതമായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കേരളത്തിൻ്റെ കായികരംഗത്തെ വാർത്തെടുക്കാൻ ഒരു സ്കൂൾ; ജി.വി. രാജ സ്പോർട്സ് സ്കൂൾ
Next Article
advertisement
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിൽ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി ലഭിക്കണം: മദ്രാസ് ഹൈക്കോടതി
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിൽ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി ലഭിക്കണം: മദ്രാസ് ഹൈക്കോടതി
  • ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിൽ സ്ത്രീകള്‍ക്ക് ഭാര്യയുടെ പദവി നല്‍കി സംരക്ഷണം ഉറപ്പാക്കണം.

  • ഇത്തരം ബന്ധങ്ങളിലെ സ്ത്രീകള്‍ നിയമപരമായ സംരക്ഷണത്തിന്റെ അഭാവം മൂലം മാനസികമായി ബാധിക്കുന്നു.

  • വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ വഞ്ചിച്ചാല്‍ പുരുഷന്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും.

View All
advertisement