കാട്ടാക്കടയിൽ ഇനി എല്ലാവരും ഗ്രാജുവേറ്റ്‌സ്; 'എല്ലാവർക്കും ബിരുദം' പദ്ധതി വരുന്നു

Last Updated:

എല്ലാവർക്കും ബിരുദം വരെയുള്ള വിദ്യാഭ്യാസ യോഗ്യത ഉറപ്പാക്കുന്നതിനായി ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് തിരുവനന്തപുരം കാട്ടാക്കട എംഎൽഎ ഐ. ബി സതീഷിൻ്റെ നേത്യത്വത്തിൽ 'എല്ലാവർക്കും ബിരുദം' പദ്ധതിയുടെ ആലോചന യോഗം ചേർന്നു.

എല്ലാവർക്കും ബിരുദം പദ്ധതിയുടെ ആലോചന യോഗം 
എല്ലാവർക്കും ബിരുദം പദ്ധതിയുടെ ആലോചന യോഗം 
എല്ലാവർക്കും ബിരുദം വരെയുള്ള വിദ്യാഭ്യാസ യോഗ്യത ഉറപ്പാക്കുന്നതിനായി പുത്തൻ ആശയവുമായി കാട്ടാക്കട എംഎൽഎ ഐ. ബി സതീഷ്. ഇതിനായി പദ്ധതിയുടെ ഭാഗമായി ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി യുമായി ചേർന്ന്  'എല്ലാവർക്കും ബിരുദം'  എന്ന പദ്ധതി മണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
ആദ്യഘട്ടത്തിൽ മാറനല്ലൂർ, വിളപ്പിൽ പള്ളിച്ചൽ,  മലയിൻകീഴ് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള വരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഇതിനായി എംഎൽഎയുടെ നേത്യത്വത്തിൽ 'എല്ലാവർക്കും ബിരുദം' പദ്ധതിയുടെ ആലോചന യോഗം ചേർന്നു.
എല്ലാവർക്കും ബിരുദം പദ്ധതിയുടെ ആലോചന യോഗം 
പ്ലസ് ടു,  പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വിദൂര പഠനം വഴി ബിരുദം എന്നതാണ് ലക്ഷ്യം. പ്രായ ഭേദമില്ലാതെ ഏവർക്കും ബിരുദം എന്ന ആശയത്തെ ആവേശത്തോടെയാണ് ആളുകൾ സ്വീകരിക്കുന്നത്.
advertisement
മാറനല്ലൂർ ക്രൈസ് കോളേജ് ആണ് ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രം. തുല്യതാ പരീക്ഷകൾ വഴി എസ്എസ്എൽസി പ്ലസ് ടു യോഗ്യത കൂടി കൈവരിക്കാൻ സാക്ഷരതാ മിഷൻ സഹായത്തോടെ തുല്യതാ പരീക്ഷയ്ക്കും തൽപരരായവരെ തയ്യാറാക്കും.
‘എല്ലാവർക്കും ബിരുദം’ പദ്ധതി ഇങ്ങനെ:
  • പ്രായമോ പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
  • ഇഗ്നോ യൂണിവേർസിറ്റിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക.
  • പ്രാരംഭഘട്ടത്തിൽ മൂന്ന് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി.
  • തുല്യതാ പരീക്ഷ എഴുതേണ്ടവരെ സാക്ഷരതാ മിഷൻ സഹായിക്കും.
advertisement
കാട്ടാക്കടയിലെ അനേകം ആളുകളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു ശ്ലാഘനീയമായ സംരംഭമാണിത്. ജനങ്ങൾക്കു പ്രാപ്യമായതും വഴക്കമുള്ളതുമായ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, "‘എല്ലാവർക്കും ബിരുദം’" എന്ന പദ്ധതിക്ക് വ്യക്തികളെ ശാക്തീകരിക്കാനും തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്താനും കൂടുതൽ വിദ്യാഭ്യാസമ്പന്നമായ ഒരു സമൂഹത്തെ വളർത്താനും കഴിയും. ഈ പദ്ധതി പ്രാരംഭഘട്ടത്തിൻ്റെ വിജയവും വികസനവും കൂടുതൽ പേരിലേക്ക് എത്തുന്നതിനുള്ള പരിപാടിയുടെ വിപുലീകരണം വലിയ സാധ്യതകളിലേക്കു നയിച്ചേക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കാട്ടാക്കടയിൽ ഇനി എല്ലാവരും ഗ്രാജുവേറ്റ്‌സ്; 'എല്ലാവർക്കും ബിരുദം' പദ്ധതി വരുന്നു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement