തോവാള തോൽക്കും കാട്ടാക്കട, ഓണത്തെ വരവേൽക്കാൻ ഓറഞ്ചും മഞ്ഞയും പൂപ്പാടങ്ങൾ

Last Updated:

ഈ ഓണക്കാലത്ത് തലസ്ഥാന നഗരിയിൽ കാട്ടാക്കടയിലെ പൂക്കൾ നിറഞ്ഞ് നിൽക്കുമ്പോൾ അത് മലയാളിയുടെ കാർഷിക പാരമ്പര്യത്തിന് ലഭിക്കുന്ന ഒരു പുത്തൻ ഉണർവ്വ് കൂടിയാണ്.

പുഷ്പകൃഷി വിളവെടുപ്പ്
പുഷ്പകൃഷി വിളവെടുപ്പ്
ഓണമെത്തുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് തുമ്പയും മുക്കുറ്റിയുമെല്ലാം നിറഞ്ഞ പൂക്കളമാണ്. എന്നാൽ കാലം മാറിയപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കളായി നമ്മുടെ ഓണാഘോഷങ്ങളുടെ പ്രധാന ഭാഗം. ഈ പതിവിന് മാറ്റം വരുത്താൻ നാല് വർഷം മുൻപ് കാട്ടാക്കടക്കാർ ഒരുമിച്ചു ചിന്തിച്ചു തുടങ്ങിയപ്പോൾ, 'നമ്മുടെ ഓണം നമ്മുടെ പൂക്കൾ' എന്ന ആശയം ഉടലെടുത്തു. ഇന്ന് ആ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു.
കാട്ടാക്കടയിലെ കാറ്റിന് ഇപ്പോൾ പൂക്കളുടെ ഗന്ധമാണ്. ആറ് പഞ്ചായത്തുകളിലായി അറുപത് ഏക്കറോളം സ്ഥലത്ത് വിളഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി പൂപ്പാടങ്ങളാണ് ഈ സുഗന്ധത്തിന് പിന്നിൽ. സാധാരണയായി തമിഴ്നാട്ടിലെ തോവാളയിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് ഓണപ്പൂക്കൾ എത്തുന്നത്. എന്നാൽ ആ പതിവ് മാറ്റിയെഴുതാൻ കാട്ടാക്കടയിലെ കർഷകർ തയ്യാറെടുത്തപ്പോൾ അവർക്ക് പിന്തുണയുമായി നിരവധി പേരെത്തി.
ഈ വർഷം കർക്കിടകത്തിലെ കനത്ത മഴ കാർഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയായിരുന്നെങ്കിലും, നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചതിനാൽ പൂപ്പാടങ്ങൾ നിറഞ്ഞുകവിഞ്ഞ് നിൽക്കുകയാണ്. കർഷകരുടെ കൂട്ടായ പ്രയത്നത്തിൻ്റെ ഫലമായി മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കൾ പാടങ്ങളെ മനോഹരമാക്കി. മലയിൻകീഴ്, വിളപ്പിൽ തുടങ്ങിയ പഞ്ചായത്തുകളിലെ വയലുകളിൽ പൂക്കളുടെ വിളവെടുപ്പ് ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
advertisement
'നമ്മുടെ ഓണം നമ്മുടെ പൂക്കൾ' എന്ന ആശയം കേവലം ഒരു മുദ്രാവാക്യമായിരുന്നില്ല, അത് കാട്ടാക്കടയിലെ കർഷകരുടെ ആത്മാർത്ഥമായ അധ്വാനത്തിൻ്റെ ഫലമാണ്. ഈ ഓണക്കാലത്ത് തലസ്ഥാന നഗരിയിൽ കാട്ടാക്കടയിലെ പൂക്കൾ നിറഞ്ഞ് നിൽക്കുമ്പോൾ അത് മലയാളിയുടെ കാർഷിക പാരമ്പര്യത്തിന് ലഭിക്കുന്ന ഒരു പുത്തൻ ഉണർവ്വ് കൂടിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തോവാള തോൽക്കും കാട്ടാക്കട, ഓണത്തെ വരവേൽക്കാൻ ഓറഞ്ചും മഞ്ഞയും പൂപ്പാടങ്ങൾ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement