കേരളത്തിലെ ഒരേ ഒരു സൈനിക സ്കൂൾ, പൃഥ്വിരാജും ഇന്ദ്രജിത്തും പഠിച്ച അതേ വിദ്യാലയം.

Last Updated:

ഇന്നത്തെ ദിവസം ഇനി സോഷ്യൽ മീഡിയ സ്റ്റോറികളിൽ എല്ലാം നിറയുന്നത് സ്കൂളുകളും യൂണിഫോമിട്ട കുട്ടികളും തന്നെയായിരിക്കും. ഈ പോസ്റ്റുകൾ  കണ്ട് മടുത്തിരിക്കുന്നവരാണെങ്കിലും, നമുക്ക് ഒരു സ്കൂളിന്റെ കഥ തന്നെ അറിയാം.  കേരളത്തിലെ ഏക സൈനിക സ്കൂളിന്റെ കഥ.

സംസ്ഥാനത്തെ സ്കൂളുകൾ വേനലവധിക്കുശേഷം ഇന്ന് തുറന്നിരിക്കുകയാണ്. ഇന്നത്തെ ദിവസം ഇനി സോഷ്യൽ മീഡിയ സ്റ്റോറികളിൽ എല്ലാം നിറയുന്നത് സ്കൂളുകളും യൂണിഫോമിട്ട കുട്ടികളും തന്നെയായിരിക്കും. ഈ പോസ്റ്റുകൾ  കണ്ട് മടുത്തിരിക്കുന്നവരാണെങ്കിലും, നമുക്ക് ഒരു സ്കൂളിന്റെ കഥ തന്നെ അറിയാം.  കേരളത്തിലെ ഏക സൈനിക സ്കൂളിന്റെ കഥ.
ഇവിടെ നിന്നുള്ള ശ്രദ്ധേയമായ  ചില പൂർവ്വ വിദ്യാർത്ഥികളിൽ പത്രപ്രവർത്തകനും എഴുത്തുകാരനും ജോസി ജോസഫ്, മലയാള ചലച്ചിത്ര നടനും നിർമ്മാതാവുമായ മധു വാര്യർ,  മലയാള സിനിമയിലെ മുൻനിരചലച്ചിത്രതാരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും ഉൾപ്പെടുന്നു.
കേരളത്തിലെ ഏക സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം കഴക്കൂട്ടത്താണ്. സൈനിക് സ്കൂൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സൈനിക സ്കൂളിന്റെ മേൽനോട്ട ചുമതല ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിനാണ്.
1962 ൽ അന്നത്തെ പ്രതിരോധമന്ത്രി ആയിരുന്ന ശ്രീ വി. കെ. കൃഷ്ണമേനോൻ ആണ് സൈനിക സ്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. തുടക്കത്തിൽ പാങ്ങോട് ആർമി ക്യാമ്പിനോട് ചേർന്നായിരുന്നു ഈ സ്കൂളിന്റെ പ്രവർത്തനം. പിന്നീട് ഇപ്പോഴുള്ള കാമ്പസിലേയ്ക്കു മാറ്റി.കഴക്കൂട്ടത്തിനടുത്ത് കുന്നിൻ പ്രദേശമായ 225 ഏക്കർ സ്ഥലത്താണ് ഈ ക്യാമ്പസ് സഥിതി ചെയ്യുന്നത്.
advertisement
ഇന്ത്യൻ സേനയിൽ ഓഫീസർ തസ്തികയിലേക്ക് കുട്ടികളെ ആകൃഷ്ടരാകാനും സന്നദ്ധരാക്കാനും വേണ്ടി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഓരോ സൈനിക സ്കൂൾ തുടങ്ങാനുള്ള ആശയം അന്നത്തെ പ്രധിരോധ മന്ത്രി ആയ വി. കെ കൃഷ്ണമേനോൻ മുന്നോട്ടു വെച്ചു. സേനയിലെ ഓഫീസർ തസ്തികയിലേക്കുള്ള പ്രവേശനത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാൻ വേണ്ടിയും കൂടിയാണ് ഈ സ്കൂളുകൾ തുടങ്ങിയത്.  കൂടാതെ നല്ല അടിസ്ഥാന സൗകര്യങ്ങൾ ഉള്ള സ്കൂളുകൾ സ്ഥാപിക്കുക വഴി പ്രാഥമിക പരിശീലനത്തിന്റെ നിലവാരം വർദ്ധിപ്പിക്കുകയും സേനയിലെ ഓഫീസർ കോറിലേക്കുള്ള പ്രവേശന സ്രോതസ്സിനെ വർദ്ധിപ്പിക്കുകയുമായിരുന്നു ഉദ്ദേശം.
advertisement
സൈനിക സ്കൂൾ ഒരു CBSE അടിസ്ഥാനത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിലേക്ക് പ്രവേശനം. ആറാം ക്ലാസ്സിലേക്കും ഒമ്പതാം ക്ലാസിലേയ്ക്കുമാണ് പ്രവേശനപരീക്ഷ നടത്തി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്. ഈ സ്കൂളിൽ പാഠ്യ വിഷയങ്ങൾക്ക്‌ പുറമേ സ്പോർട്സ് , വ്യക്തിത്വ വികസനം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു. സൈനിക് സ്കൂൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മേൽനോട്ട ചുമതല ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിനാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കേരളത്തിലെ ഒരേ ഒരു സൈനിക സ്കൂൾ, പൃഥ്വിരാജും ഇന്ദ്രജിത്തും പഠിച്ച അതേ വിദ്യാലയം.
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement