വനം പഠിക്കാൻ അരിപ്പയിലൊരു കേന്ദ്രം; സംസ്ഥാനത്തെ ആദ്യ വനം പരിശീലന കേന്ദ്രം മുഖം മിനുക്കുന്നു

Last Updated:

സംസ്ഥാനത്തെ ആദ്യ വനം പരിശീലന കേന്ദ്രമായ അരിപ്പ മുഖം മിനുക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഇവിടെ ആരംഭിക്കാൻ പോകുന്നത്.

പദ്ധതി ഉദ്ഘാടന വേദിയിൽ
പദ്ധതി ഉദ്ഘാടന വേദിയിൽ
വനം റേഞ്ചർമാരെ പരിശീലിപ്പിക്കാൻ തിരുവനന്തപുരം അരിപ്പയിൽ മേഖലാ പരിശീലന കേന്ദ്രം (കോളേജ്‌) ആരംഭിച്ചത് ഏതാനും വർഷങ്ങൾ മുൻപാണ്. ഇപ്പോൾ ഇവിടെ അക്കാഡമിക് കം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഹോസ്റ്റലുകൾ എന്നിവയാണ് പുതുതായി നിർമ്മാണത്തിനൊരുങ്ങുന്നത്.
നബാർഡ് ധന സഹായത്തോടെ 29.11 കോടി ചെലവഴിച്ചാണ് അക്കാഡമിക് കം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റേയും,ഹോസ്റ്റലുകളുടേയും നിർമ്മാണം. ഇതിൻ്റെ ശിലാസ്ഥാപനവും നിർമ്മാണം പൂർത്തിയായ ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൻ്റെ ഉദ്ഘാടനവും കായിക വകുപ്പ് മന്ത്രി വി.അബ്ദുൽ റഹിമാൻ നിർവഹിച്ചു. ചടങ്ങിൽ എംഎൽഎ ഡി.കെ.മുരളി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് ജി.കോമളം,  ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ, വനം-വന്യജീവി-കായിക വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
advertisement
പശ്ചിമഘട്ടത്തിലെ ഒരു വന പ്രദേശമാണ് അരിപ്പ വനപ്രദേശം. ഏഷ്യയിലെ ഏറ്റവും വലിയ ചതുപ്പ് പ്രദേശങ്ങളിലൊന്നായ ശാസ്താംനടയോട് ചേർന്ന് കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലാണ് അരിപ്പ വന പ്രദേശം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഗ്രാമ പഞ്ചായത്തിലാണ് ഈ പ്രദേശം. അപൂർവയിനം പക്ഷി ഇനങ്ങളെ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒദ്യോഗികമായി ഇവിടം പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. ‘അരിപ്പ അമ്മയമ്പലം പാച്ച്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ സങ്കേതതത്തിൽ സമതല, നിത്യഹരിത വനമാണുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാൽ പക്ഷികളെ കാണാനും നിരീക്ഷിക്കാനും കഴിയുന്നു എന്നതാണ് ഇവിടത്തെ സവിശേഷത. കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയിനിങ് കോളജ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വനം പഠിക്കാൻ അരിപ്പയിലൊരു കേന്ദ്രം; സംസ്ഥാനത്തെ ആദ്യ വനം പരിശീലന കേന്ദ്രം മുഖം മിനുക്കുന്നു
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ആരോപണത്തിൽ യുവതികൾ മൊഴി നൽകാൻ തയാറല്ല.

  • നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതികൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

  • യുവതികളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയതോടെ തുടർനടപടികൾ ആലോചിക്കുന്നു.

View All
advertisement