കേരള സവാരി 2.0 പ്രവർത്തനം തുടങ്ങി; തലസ്ഥാനത്ത് ഇനി കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ടൂറിസം, റെയിൽവേ എന്നിവയുമായി ഈ സംവിധാനം 2025 ഡിസംബറോടെ ഏകോപിപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഓൺലൈൻ ഓട്ടോ/ടാക്സി പ്ലാറ്റ്‌ഫോമായ 'കേരള സവാരി' അതിൻ്റെ 2.0 പതിപ്പിലൂടെ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തനം ആരംഭിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങുന്നത്. താമസിയാതെ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, കേരള സവാരി പ്രവർത്തിക്കുന്നത് സബ്സ്ക്രിപ്ഷൻ രീതിയിലാണ്. ഇത് കമ്മീഷൻരഹിതമായി ഡ്രൈവർമാർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കുന്നു. സർക്കാർ നിശ്ചയിച്ച നിരക്കിലുള്ള ഈ സംവിധാനം പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. കേരള സർക്കാർ, പോലീസ്, ഗതാഗതം, ഐ.റ്റി. തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ഐ.ടി.ഐ. പാലക്കാടിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്.
കേരള സവാരി വെറുമൊരു ഓട്ടോ/ടാക്സി ആപ്പ് എന്നതിലുപരി ഒരു മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പ് ആയി മാറാനാണ് ലക്ഷ്യമിടുന്നത്. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ടൂറിസം, റെയിൽവേ എന്നിവയുമായി ഈ സംവിധാനം 2025 ഡിസംബറോടെ ഏകോപിപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Nov 07, 2025 8:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കേരള സവാരി 2.0 പ്രവർത്തനം തുടങ്ങി; തലസ്ഥാനത്ത് ഇനി കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര










