മാലിന്യമുക്തം നവകേരളം; ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു

Last Updated:

മാലിന്യമുക്തം നവകേരളം ജില്ലാതല ശിൽപശാല വെള്ളയമ്പലത്ത്.  ജൂലൈ 10, 11 തീയതികളിൽ വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിലാണ് ശില്പശാല നടക്കുന്നത്.

ശില്പശാലയിൽ നിന്ന്
ശില്പശാലയിൽ നിന്ന്
മാലിന്യമുക്തം നവകേരളം ജില്ലാതല ശിൽപശാല വെള്ളയമ്പലത്ത്. ജൂലൈ 10, 11 തീയതികളിൽ വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിലാണ് ശില്പശാല നടക്കുന്നത്.അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, ജില്ലാ ആസൂത്രണ സമിതി ചെയർമാർ അഡ്വ. ഡി. സുരേഷ്കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർ ശില്പശാലയിൽ സന്നിഹിതരായി.
സമ്പൂർണത, സുസ്ഥിരത, മനോഭാവമാറ്റം എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ക്യാമ്പയിനിൻ്റെ രണ്ടാം ഘട്ട പ്രവർത്തനം ആരംഭിച്ചിട്ടുള്ളത് എന്ന് ശാരദാ മുരളീധരൻ സൂചിപ്പിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൈകോർക്കുന്ന ഒരു ജനകീയ ക്യാമ്പയിനായി ഇത് മാറ്റും എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ശുചിത്വവുമായി ബന്ധപെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുള്ള പദ്ധതികളുടെ പൂർത്തീകരണം ഉറപ്പ് വരുത്തണമെന്ന് യു. വി ജോസ് അഭിപ്രായപ്പെട്ടു.
നിലവിൽ സംസ്ഥാനത്ത് 7ാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയുടെ സ്ഥാനം ക്യാമ്പയിനിലൂടെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ജില്ലാ ജോയിൻ്റ് ഡയറക്ടർ കെ. പ്രശാന്ത് കുമാർ, അസി. ഡയറക്ടർ ആർ. രഞ്ജിത, ക്യാമ്പയിൻ കോ കോർഡിനേറ്റർ കെ.ജി. ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മാലിന്യമുക്തം നവകേരളം; ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement