കാടിനുള്ളിലെ വെള്ളച്ചാട്ടം; വേനൽ കാലത്ത് സഞ്ചാരികളെ വരവേറ്റ് 'മങ്കയം'
- Published by:naveen nath
- local18
- Reported by:ATHIRA BALAN A
Last Updated:
കാടിനകതൊരു വെള്ളച്ചാട്ടം , തിരുവനന്തപുരം ജില്ലയിലെ പാലോടുള്ള മങ്കയം വെള്ളച്ചാട്ടമാണ് വേനൽ കാലത്തും വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്.വന്മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന കാട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടമാണ് മങ്കയം. കാടിന് നടുവിലൂടെ ഒഴുകിയെത്തുന്ന മങ്കയം വെള്ളച്ചാട്ടത്തിലെ വെള്ളത്തിന് ഒരുപാട് ഔഷധ ഗുണങ്ങളുള്ളാതാണ്. കാണാനെത്തുന്നവർക്ക് മുന്നിലൂടെ അലസമായി ഒഴുകുന്ന മങ്കയം വെള്ളച്ചാട്ടം പ്രകൃതിയൊരുക്കിയ വരദാനം തന്നെയാണ്. ട്രക്കിങ്ങിന്റെ സാധ്യതകൾ കൂടിയുള്ളതിനാൽ മങ്കയം ഇക്കോ ടൂറിസം .ഇവിടെയെത്തുന്നവർക്ക് വനത്തിലൂടെയുള്ള യാത്ര മികച്ച ഒരു അനുഭവം തന്നെയാണ്. മലമുകളിൽ നിന്നും നേർത്ത ഒരു വള്ളിപോലെ ഒലിച്ചെത്തുന്ന മങ്കയം വെള്ളച്ചാട്ടം ഒരു ചിത്രം പോലെ തോന്നും.ചെറൂഞ്ചിയിൽ നിന്നുത്ഭവിച്ച് ബ്രൈമൂർ വനമേഖലയിലൂടെ വരുന്ന നദിയായ ചിറ്റാറിന്റെ കൈവഴിയാണ് മങ്കയം. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലൂടെ ഒഴുകുന്ന പോകുന്ന നദിയാണ് ചിറ്റാർ .തെക്കന്‍ കേരളത്തിലെ തന്നെ മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങള്‍ മങ്കയത്തിന് സ്വന്തമാണ്, കാളക്കയവും കുരിശ്ശടിയും. ശുദ്ധമായ വെള്ളത്തിൽ കുളിച്ച്, പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ മങ്കയം പുഴയിലെ വെള്ളച്ചാട്ടങ്ങള്‍. തിരുവനന്തപുരം നിവാസികള്‍ക്ക് പ്രിയപ്പെട്ട വാരാന്ത വിനോദസഞ്ചാര കേന്ദ്രമാണ്.
ദീര്‍ഘദൂര നടത്തത്തിനായി വനത്തിലേക്കു നീളുന്ന നടപ്പാതകളും മങ്കയത്തുണ്ട് . വെള്ളച്ചാട്ടത്തിനരികെ തുറന്ന പ്രദേശത്ത് തമ്പടിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. എന്തുകൊണ്ടാണ് ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായി മങ്കയം മറിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?.പുഴയുടെ ഓരത്തുകൂടി നടന്നാൽ ചെറിയ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും കാണാം അവിടെ കുടുംബസമേതം ചെലവഴിക്കാം . അടുത്തായി ദീർഘദൂര നടത്തത്തിനായി വനത്തിലേക്ക് നീളുന്ന നടപ്പാതകളുമുണ്ട്. വെള്ളച്ചാട്ടത്തിനരികെ തുറന്ന പ്രദേശത്ത് തമ്പടിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.ശ്രദ്ധിച്ചില്ലെങ്കിൽ അപകടം പതിയിരിക്കുന്ന ഒരിടം കൂടിയാണ് മങ്കയം.വെള്ളച്ചാട്ടങ്ങളിലും പുഴകളിലും പോകുമ്പോൾ സമചിത്തതയോടെ കാഴ്ചകൾ ആസ്വദിച്ചാൽ അപകടങ്ങൾ ഉണ്ടാകില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, സഞ്ചാരികൾ പാലോട് വനമേഖലയിലൂടെയുള്ള യാത്ര തിരഞ്ഞെടുക്കുകയാണെങ്കിൽ കാനന ഭംഗി ആസ്വദിക്കുക കൂടി ചെയ്യാം. മാത്രമല്ല ജൈവവൈവിധ്യങ്ങളാൽ സമൃദ്ധമായ ഇവിടെ നിരവധി ജീവിവർഗങ്ങളെ യാത്രയിൽ കാണാൻ കഴിയും . ഒന്നിലധികം ദിവസത്തെ ട്രിപ്പാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ഇവിടെ നിന്നും അകലെയല്ലാത്ത പൊന്മുടിയും കണ്ട് മടങ്ങാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 25, 2024 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കാടിനുള്ളിലെ വെള്ളച്ചാട്ടം; വേനൽ കാലത്ത് സഞ്ചാരികളെ വരവേറ്റ് 'മങ്കയം'


