കലാ പ്രകടനങ്ങളുടെ സംഗമഭൂമി; ഭാരത് ഭവനിലെ 'മണ്ണരങ്ങ്'
- Published by:naveen nath
- local18
- Reported by:Athira Balan A
Last Updated:
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന ഖ്യാതി തൃശ്ശൂരിന് ഉള്ളതാണ് എന്നാൽ, ധാരാളം സാംസ്കാരിക സ്ഥാപനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് തിരുവനന്തപുരം നഗരം. തിരുവനന്തപുരം തൈക്കാടുള്ള 'ഭാരത് ഭവൻ' ശ്രദ്ധേയമായ സാംസ്കാരിക ഇടമാണ്.ഭാഷ, സംസ്കാരം, കല എന്നിവയുടെ ഉന്നമനത്തിന് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സാംസ്കാരിക സ്ഥാപനമാണ് 'ഭാരത് ഭവൻ'.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന ഖ്യാതി തൃശ്ശൂരിന് ഉള്ളതാണ് എന്നാൽ, ധാരാളം സാംസ്കാരിക സ്ഥാപനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് തിരുവനന്തപുരം നഗരം. തിരുവനന്തപുരം തൈക്കാടുള്ള 'ഭാരത് ഭവൻ' ശ്രദ്ധേയമായ സാംസ്കാരിക ഇടമാണ്.ഭാഷ, സംസ്കാരം, കല എന്നിവയുടെ ഉന്നമനത്തിന് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സാംസ്കാരിക സ്ഥാപനമാണ് 'ഭാരത് ഭവൻ'.
1984-ലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. ഒരുപാട് സവിശേഷതകൾ ഉള്ള ഈ സ്ഥാപനത്തിലെ'മണ്ണരങ്ങ്'എന്ന ഇക്കോ തിയേറ്റർ ഏവരുടെയും ശ്രദ്ധയെ ആകർഷിക്കുന്ന ഒന്നാണ്. എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന നൃത്തരൂപങ്ങളുടെ ശിൽപ്പസാന്നിദ്ധ്യത്താൽ സമ്പന്നമാണ് മണ്ണരങ്ങ്. മണ്ണും മനുഷ്യനും ഒന്നാണെന്ന സന്ദേശം ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മണ്ണരങ്ങ്.സാംസ്കാരിക വകുപ്പു മന്ത്രി ചെയർമാനും സാംസ്കാരിക സെക്രട്ടറി വൈസ് ചെയർമാനുമായുള്ള ഭാരത് ഭവൻ ഭരണ സമിതിയിലെ മെമ്പർ സെക്രട്ടറിയെയും അംഗങ്ങളെയും സർക്കാരാണ് നിയമിക്കുന്നത്.
കുട്ടികളുടെ നാടകോത്സവം, ഭാരത് ഭവൻ കലോത്സവം, സാംസ്കാരികോത്സവം, കൊങ്കണി കലോത്സവം, സൈബീരിയൻ നടനത്തിന്റെ മാസ്മരികഭാവങ്ങൾ ഒരുക്കിയ സൈബീരിയൻ പാറ്റേൺസ്, കുച്ചിപ്പുടി, സത്രിയ എന്നീ അന്യ സംസ്ഥാന നൃത്തങ്ങൾ അരങ്ങേറിയ മറുനാടൻ നൃത്തസംഗമം തുടങ്ങി നൃത്തോത്സവങ്ങൾ, ഗസൽസന്ധ്യ, വീണക്കച്ചേരി, ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി തുടങ്ങിയ സംഗീത പരിപാടികൾ ഭാരതീയ കവി സമ്മേളനം കല, സംസ്കാരം, സാഹിത്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പരകൾ, സാഹിത്യ സംവാദങ്ങൾ, ത്രിഭാഷാസംഗമം, ഭാഷാശിബിരം, ദേശീയോദ്ഗ്രഥന ശില്പശാലകൾ, ഹരിയാന ഫെസ്റ്റിവൽ ഇൻ കേരള, തിരക്കഥാ ക്യാമ്പ്, ചലച്ചിത്രാസ്വാദന ക്യാമ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പരിപാടികൾ ഭാരത് ഭവൻ സംഘടിപ്പിക്കാറുണ്ട്.
advertisement
കേരളത്തിലെ എല്ലാ സാംസ്കാരിക സ്ഥാപനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന 'ഹാൻഡ് ബുക്ക് ഓൺ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻ കേരള' കേരളപ്പിറവിയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് കേരളത്തിന്റെ ചരിത്രം, വർത്തമാനം, ഭാവി എന്നിവ സംബന്ധിച്ച് പ്രമുഖ സാംസ്കാരിക സാമൂഹിക, വിദ്യാഭ്യാസ വിചക്ഷണന്മാരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി 'കനക കേരളം ചരിത്രവും വർത്തമാനവും' സുവനീർ എന്നിവ സാംസ്കാരിക വകുപ്പിനുവേണ്ടി ഭാരത് ഭവൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 21, 2024 10:34 PM IST