അമ്മയുടെയും മകളുടെയും മരണം; ഉണ്ണിക്കൃഷ്ണൻ ആഗ്രഹിച്ചത് ആൺ സുഹൃത്തുക്കൾക്കൊപ്പം കഴിയാൻ; ഗേ ഗ്രൂപ്പുകളിൽ അംഗമെന്ന് പോലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ പോയത് ഒരു ദിവസം മാത്രമായിരുന്നു. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണകാരണം എന്ന് ഗ്രീമ ജീവനൊടുക്കുന്നതിന് മുൻപേ എഴുതിയ കുറിപ്പിൽ എഴുതിയിരുന്നു
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണന് താൽപര്യം ആൺ സുഹൃത്തുക്കളോടെന്ന് പോലീസ്. ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അംഗമായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഉണ്ണിക്കൃഷ്ണൻ താൽപര്യം കാണിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന്റെ തെളിവുകൾ ലഭിച്ചു.
ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ പോയത് ഒരു ദിവസം മാത്രമായിരുന്നു. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണകാരണം എന്ന് ഗ്രീമ ജീവനൊടുക്കുന്നതിന് മുൻപേ എഴുതിയ കുറിപ്പിൽ എഴുതിയിരുന്നു.
ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹം കാരണമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതെന്നാണ് ബന്ധുക്കളും ആരോപിക്കുന്നത്. ഇയാള്‍ പിഎച്ച്ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചെന്നും ഈസമയം പലയിടങ്ങളിലേക്കും ആൺ സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.
advertisement
ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിനു പിന്നാലെ പാസ്പോര്‍ട്ട് എടുത്ത് തയാറായിരുന്നു. ഭാര്യാപിതാവിന്‍റെ മരണവിവരം അറിഞ്ഞിട്ടും ഫോൺ വിളിക്കാൻപോലും ഉണ്ണികൃഷ്ണൻ തയാറായില്ലെന്നും ബന്ധുക്കൾ പറയുന്നു.
Summary: In the case involving the suicide of a mother and daughter in Kamaleswaram, the police have stated that Unnikrishnan, the woman's husband, was interested in male companionship. Unnikrishnan was a member of several male-oriented social groups. The police gathered this crucial information after examining his mobile phone. The investigation revealed that Unnikrishnan preferred traveling and spending time with men. Evidence supporting these findings was recovered during the forensic examination of his mobile device.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 26, 2026 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മയുടെയും മകളുടെയും മരണം; ഉണ്ണിക്കൃഷ്ണൻ ആഗ്രഹിച്ചത് ആൺ സുഹൃത്തുക്കൾക്കൊപ്പം കഴിയാൻ; ഗേ ഗ്രൂപ്പുകളിൽ അംഗമെന്ന് പോലീസ്










