മുതലപ്പൊഴി ഫിഷിങ്‌ ഹാർബറിന് പുതിയ മുഖം നൽകാനുള്ള വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം

Last Updated:

പൊഴിയിൽ അപകടങ്ങൾ പതിവായതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പ്രശ്നപരിഹാരത്തിനും ഫിഷിങ് ഹാർബർ വികസനത്തിനുമായി പഠനം നടത്തിയത്. 177 കോടി രൂപയുടെ പദ്ധതിയുടെ ചെലവ് 60:40 എന്ന തോതിൽ കേന്ദ്രവും സംസ്ഥാനവും പങ്കിടും.

മുതലപ്പൊഴി
മുതലപ്പൊഴി
സംസ്ഥാന ഫിഷറീസ്‌ വകുപ്പിൻ്റെ  മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ വികസന പദ്ധതി അംഗീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവായി. നരേന്ദ്ര മോദി സർക്കാർ നിഷ്കർഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു പദ്ധതി രൂപരേഖ തയ്യാറാക്കുകയും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുമായി ഏകോപനം നടത്തുകയും ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്ത ഹാർബർ എഞ്ചിനീയറിങ് വകുപ്പിൻ്റെ കൂടെ നേട്ടമാണ് പദ്ധതിക്ക് ലഭിച്ച അംഗീകാരമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിലവിലെ ഫിഷിങ് ഹാർബറിൻ്റെ രൂപകൽപ്പന കേന്ദ്ര ഏജൻസിയായ സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച്‌ സ്‌റ്റേഷനായിരുന്നു നടത്തിയത്. പക്ഷേ പൊഴിയിൽ അപകടങ്ങൾ പതിവായതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പ്രശ്നപരിഹാരത്തിനും ഫിഷിങ് ഹാർബർ വികസനത്തിനുമായി പഠനം നടത്തിയത്.
മുതലപ്പൊഴി
മുതലപ്പൊഴി
177 കോടി രൂപയുടെ പദ്ധതിയുടെ ചെലവ് 60:40 എന്ന തോതിൽ കേന്ദ്രവും സംസ്ഥാനവും പങ്കിടും. 70.80 കോടി രൂപയാണ്‌ സംസ്ഥാന വിഹിതം. പദ്ധതി യാഥാർഥ്യമായാൽ 415 യന്ത്രബോട്ടുകൾക്ക്‌ ദിവസവും തുറമുഖത്ത്‌ എത്താം. ഇതുവഴി വർഷം 38,142 ടൺ മീൻ ഇറക്കുമതി ചെയ്യാനാകും. തീരത്തിൻ്റെ ആഴം വർധിപ്പിച്ച്‌  മത്സ്യബന്ധനത്തിന് കൂടുതൽ സൗകര്യമൊരുക്കും.
പുലിമുട്ടിൻ്റെ നീളം 425 മീറ്റർ വർധിപ്പിക്കും. റോഡ് നവീകരണം, പാർക്കിങ്‌ ഏരിയ, ഡ്രെയിനേജ്, ലോഡിങ്‌ ഏരിയ നവീകരണം, വാർഫ് വിപുലീകരണം, ലേല ഹാൾ, ഓവർഹെഡ് വാട്ടർ ടാങ്ക് നിർമ്മാണം, വിശ്രമകേന്ദ്രം, കടകൾ, ഡോർമിറ്ററി, ഗേറ്റ്, ലാൻഡ്സ്കേപ്പിങ്‌, നിലവിലുള്ള ഘടനകളുടെ നവീകരണം, യാർഡ്‌ലൈറ്റിങ്‌, പ്രഷർ വാഷറുകൾ, ക്ലീനിങ്‌ ഉപകരണങ്ങൾ നിരീക്ഷണ സംവിധാനം സ്‌ഥാപിക്കൽ, നാവിഗേഷൻ ലൈറ്റ്, മെക്കാനിക്കൽ കൺവെയർ സിസ്‌റ്റം, തുടങ്ങിയവയും ഈ പദ്ധതിയോടെ യാഥാർഥ്യമാകും.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മുതലപ്പൊഴി ഫിഷിങ്‌ ഹാർബറിന് പുതിയ മുഖം നൽകാനുള്ള വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement