കനകക്കുന്നിൽ കലാവിസ്മയം നിറച്ച് ഓണം വാരാഘോഷത്തിന് തുടക്കം

Last Updated:

ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾക്കാണ് തലസ്ഥാനം നഗരി വരും ദിനങ്ങളിൽ സാക്ഷിയാകുന്നത്.

നിശാഗന്ധിയിൽ നിന്നുള്ള കാഴ്ച
നിശാഗന്ധിയിൽ നിന്നുള്ള കാഴ്ച
കനകക്കുന്നിൽ കലാവിസ്മയം നിറച്ച് ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനദിനം അരങ്ങേറിയ ഗാനസന്ധ്യ. പഞ്ചവാദ്യവും ചെണ്ട മേളവും ചിങ്ങനിലാവ് മെഗാഷോയും കനകക്കുന്നിൽ ഉത്സവ പ്രതീതി നിറച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ സംഗീത പരിപാടികളാണ് കനകക്കുന്നിൽ അരങ്ങേറുന്നത്. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾക്കാണ് തലസ്ഥാനം നഗരി വരും ദിനങ്ങളിൽ സാക്ഷിയാകുന്നത്.
സൂരജ് സന്തോഷ്, അമൃത സുരേഷ്, മിഥുൻ ജയരാജ്, മേഘ്ന സുമേഷ്, ദിൽഷ പ്രസന്നൻ, പാർവതി അരുൺ എന്നീ കലാകാരൻമാരാണ് നിശാഗന്ധിയിൽ കലാ സന്ധ്യയൊരുകിയത്. 'കൃപാകരി...' എന്നു തുടങ്ങുന്ന ഭക്തിഗാനത്തോടെയാണ് ഗാനസന്ധ്യക്ക് തുടക്കമായത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടി ആസ്വദിക്കാനായി എത്തിയ കലാപ്രേമികളാൽ നിശാഗന്ധി ജനനിബിഢമായിരുന്നു.
ഇരുപത് വർഷത്തിലധികം പഞ്ചവാദ്യത്തിൽ അനുഭവസമ്പത്ത് ഉള്ള മഹേഷും സംഘവും നടത്തിയ പഞ്ചവാദ്യമാണ് ഉദ്‌ഘാടന ദിനത്തിൽ കനകക്കുന്നിൻ്റെ പ്രവേശന കവാടത്തിൽ ആദ്യം നടന്നത്. കിളിമാനൂർ അനിൽ മാരാർ, കാലപീഠം ശ്രീരാഗ്, കിളിമാനൂർ ബിനു, ബാലരാമപുരം മഹേഷ്, വിഘ്‌നേശ്, സതീഷ് ബാബു, നെയ്യാറ്റിൻകര ജയശങ്കർ എന്നിവരാണ് നാദവിസ്മയം തീർത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കനകക്കുന്നിൽ കലാവിസ്മയം നിറച്ച് ഓണം വാരാഘോഷത്തിന് തുടക്കം
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement