ആരോഗ്യം പകരുന്ന തിരുവനന്തപുരത്തെ 'പത്തായം'
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
നല്ല ഭക്ഷണം നല്ല ആരോഗ്യത്തെ പ്രധാനം ചെയ്യുമെന്നല്ലേ ? ഇങ്ങനെ നല്ല ഭക്ഷണം തന്നെയാണ് ആരോഗ്യം എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ഒരു ഭക്ഷണശാല പരിചയപ്പെടാം.
ആരോഗ്യകരമായ ഭക്ഷണം നമ്മളെല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാൽ അത് പലപ്പോഴും ലഭിച്ചു കൊള്ളണമെന്നില്ല. നല്ല ഭക്ഷണം നല്ല ആരോഗ്യത്തെ പ്രധാനം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഇങ്ങനെ നല്ല ഭക്ഷണം തന്നെയാണ് നമ്മുടെ ആരോഗ്യം എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ഒരു ഭക്ഷണശാല പരിചയപ്പെടാം. തിരുവനന്തപുരം സെക്രട്ടറിയേറ്റ് സമീപം ഗവൺമെന്റ് പ്രസ് റോഡിൽ ഉള്ള "പത്തായം".
പേരു പോലെ തന്നെ പ്രകൃതി ഭക്ഷണശാലയായ പത്തായം, ‘മരുന്നു അല്ല, നല്ല ആഹാരമാണ് രോഗങ്ങൾക്കുമുള്ള പ്രതിവിധി’ എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. അതിനാൽ തന്നെ ഇവിടെ ജൈവ പച്ചക്കറികളും ധാന്യങ്ങൻളും മറ്റും ഉപയോഗിച്ചുള്ള വെജിറ്റേറിയൻ ആഹാരങ്ങൾ ആണ് വിളമ്പുന്നത്. പച്ചക്കറികൾ പച്ചയായി തന്നെ കഴിക്കേണ്ടതിന്റെയും, മില്ലറ്റുകൾക്ക് ആരോഗ്യപരിപാലനത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി തരികയും ചെയ്യുന്നു ഈ കഫെ.
തീ കണ്ടുപിടിച്ചതോടുകൂടി മനുഷ്യൻ വേവിച്ചും പൊരിച്ചും വറുത്തും ഒക്കെ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ പച്ചയായി ഉപയോഗിക്കേണ്ട പല ഭക്ഷണ വിഭവങ്ങളും പാകം ചെയ്ത് കഴിക്കാൻ തുടങ്ങി. ഇതോടെ പല ആരോഗ്യകരമായ ഗുണങ്ങളും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നത് നഷ്ടമായി.
advertisement
പത്തായം മില്ലറ്റ് കഫെയിൽ എത്തുന്നവർക്ക് ഇവിടെ നിന്നും സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ട്. നഗരത്തിലേക്കുള്ള യാത്രയിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കുന്നത് മികച്ചൊരു അനുഭവം സമ്മാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 08, 2024 4:27 PM IST