പൈതൃകവും ആത്മീയതയും ഒത്തുചേർന്ന പെരുംകുളത്തൂർ ശ്രീകൃഷ്ണക്ഷേത്രം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ക്ഷേത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് വർഷം തോറും നടക്കുന്ന ദശാവതാരച്ചാർത്ത് മഹോത്സവമാണ്. വൃശ്ചിക മാസത്തിൽ നടക്കുന്ന ഈ ഉത്സവം ഭഗവാൻ മഹാവിഷ്ണുവിൻ്റെ പത്ത് അവതാരങ്ങളെയും ഭക്തർക്ക് ദർശിക്കാൻ അത്യപൂർവമായ അവസരം ഒരുക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ നിന്ന് ഏകദേശം 1.7 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന പുരാതനമായ പെരുംകുളത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ആ നാടിൻ്റെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന് ഒരു മുതൽക്കൂട്ടാണ്. പൗരാണിക പ്രാധാന്യമുള്ള ഈ ക്ഷേത്രം കാട്ടാക്കട ദേശത്തിൻ്റെ സമഗ്രമായ ഐശ്വര്യങ്ങൾക്കും ക്ഷേമത്തിനും ഒരുറവിടമായി നിലകൊള്ളുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്.
ഈ ക്ഷേത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് വർഷം തോറും നടക്കുന്ന ദശാവതാരച്ചാർത്ത് മഹോത്സവമാണ്. വൃശ്ചിക മാസത്തിൽ നടക്കുന്ന ഈ ഉത്സവം ഭഗവാൻ മഹാവിഷ്ണുവിൻ്റെ പത്ത് അവതാരങ്ങളെയും ഭക്തർക്ക് ദർശിക്കാൻ അത്യപൂർവമായ അവസരം ഒരുക്കുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഭഗവദ് ബിംബത്തിൽ, ശുദ്ധമായ ചന്ദനം ഉപയോഗിച്ച് അതിമനോഹരമായ ശില്പചാതുരിയോടും കലാവൈഭവത്തോടും കൂടി ഓരോ അവതാര രൂപവും കൊത്തിയെടുക്കുന്നതാണ് 'ദശാവതാരച്ചാർത്ത്'.
ഭഗവാൻ്റെ വ്യത്യസ്ത അവതാരപ്പകർച്ചകളെ ഒരേ സമയം കാണാൻ ഭക്തർക്ക് ലഭിക്കുന്ന ഒരു പുണ്യ ദർശനമാണിത്. ക്ഷേത്രത്തിലെ വാർഷികോത്സവം വൃശ്ചിക മാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശിയോടനുബന്ധിച്ച് 10 ദിവസങ്ങളിലായി വിപുലമായി ആഘോഷിക്കുന്നു. ഈ ഉത്സവകാലത്ത് ദൂരെ നിന്നുവരെ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുകയും ദശാവതാരച്ചാർത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 19, 2025 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പൈതൃകവും ആത്മീയതയും ഒത്തുചേർന്ന പെരുംകുളത്തൂർ ശ്രീകൃഷ്ണക്ഷേത്രം