തിക്കുറിശ്ശിയും ജഗതിയും കടന്ന് വെഞ്ഞാറമൂട്ടിൽ എത്തിയ നടന്മാരുടെ പേരിൽ അറിയപ്പെടുന്ന സ്ഥല പേരുകൾ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ ജനിച്ച 'അമ്പിളി ചേട്ടൻ' എന്ന് സിനിമാക്കാർ സ്നേഹത്തോടെ വിളിക്കുന്ന നാടക ആചാര്യനായ ജഗതി എൻ കെ ആചാരിയുടെ മകൻ പേരിനൊപ്പം സ്ഥലപ്പേര് കൂടി ചേർത്ത് ജഗതി ശ്രീകുമാർ എന്ന് സിനിമയിൽ അറിയപ്പെട്ടപ്പോൾ പിൽക്കാലത്ത് ശ്രീകുമാർ എന്ന പേരിനെ പോലും അപ്രസക്തമാക്കി ജഗതിയായി മാറി.
വ്യത്യസ്തതയുള്ള ഒരുപാട് സ്ഥലപേരുകൾ തിരുവനന്തപുരത്തിനു സ്വന്തമാണ്. അതിൽ തന്നെ ചില സിനിമാതാരങ്ങളുടെ പേരിനൊപ്പം ചേർക്കപ്പെട്ട സ്ഥലപ്പേരുകൾ പലപ്പോഴും നമ്മളിൽ ആശയ കുഴപ്പം സൃഷ്ടിക്കാറുണ്ട്. അത് നടൻ്റെ പേരാണോ അതോ സ്ഥലത്തിൻ്റെ പേരാണോ എന്ന്. അതിൽ പ്രധാനപ്പെട്ട ഒരു പേരാണ് ജഗതി. ജഗതി എന്നത് തിരുവനന്തപുരത്ത് വളരെ പ്രശസ്തമായ ഒരു സ്ഥലപ്പേര് ആണ്. തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ ജനിച്ച 'അമ്പിളി ചേട്ടൻ' എന്ന് സിനിമാക്കാർ സ്നേഹത്തോടെ വിളിക്കുന്ന നാടക ആചാര്യനായ ജഗതി എൻ കെ ആചാരിയുടെ മകൻ പേരിനൊപ്പം സ്ഥലപ്പേര് കൂടി ചേർത്ത് ജഗതി ശ്രീകുമാർ എന്ന് സിനിമയിൽ അറിയപ്പെട്ടപ്പോൾ പിൽക്കാലത്ത് ശ്രീകുമാർ എന്ന പേരിനെ പോലും അപ്രസക്തമാക്കി ജഗതിയായി മാറി.
മലയാള സിനിമയിൽ മികച്ച വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് കരമന ജനാർദ്ദനൻ നായർ. പേരിനൊപ്പം സ്ഥലപേരുകൂടി ചേർക്കപ്പെട്ട ഇദ്ദേഹം കരമന എന്നും അറിയപ്പെട്ടു. ജഗതിയോളം തന്നെ അത്രയും പ്രശസ്തിയിലേക്ക് ഉയർത്തപ്പെട്ടു കരമന എന്ന സ്ഥല നാമവും. കരമന ജനാർദ്ദനൻ നായരുടെ മകൻ സുധീറും അച്ഛനെപ്പോലെ തന്നെ പേരിനൊപ്പം കരമന ചേർത്ത് സുധീർ കരമന എന്ന് അറിയപ്പെടുന്നു.
തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന നാഗർകോവിലിലെ തിക്കുറിശ്ശിയിൽ ജനിച്ച സുകുമാരൻ നായർ എല്ലാകാലത്തും അറിയപ്പെട്ടത് സ്ഥല നാമമായ തിക്കുറിശ്ശി എന്ന പേരിലാണ്.
advertisement
സുരാജ് വെഞ്ഞാറമൂട് എന്ന നടൻ്റെ പേരിനൊപ്പം സംസാരശൈലിയുടെ സവിശേഷത കൊണ്ട് പലപ്പോഴും ട്രോളുകൾക്കു പോലും വിധേയമായിട്ടുള്ള ഒരു നാടാണ് വെഞ്ഞാറമൂട്. സുരാജ് സംസാരിച്ചിരുന്ന സ്ലാങ് വെഞ്ഞാറമൂട്ടിലേതാണെന്ന് ധരിച്ചിരുന്നവരും ഏറെയാണ്. ദേശീയ പുരസ്കാരം നേടിയതിലൂടെ തൻ്റെ പേരിനൊപ്പം ചേർത്ത വെഞ്ഞാറമൂടിനെ അഭിമാനത്തിൻ്റെ കൊടുമുടിയിൽ എത്തിക്കാൻ സുരാജ് വെഞ്ഞാറമൂട് എന്ന നടന് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
January 12, 2025 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിക്കുറിശ്ശിയും ജഗതിയും കടന്ന് വെഞ്ഞാറമൂട്ടിൽ എത്തിയ നടന്മാരുടെ പേരിൽ അറിയപ്പെടുന്ന സ്ഥല പേരുകൾ