ഈ എ ഐ ടീച്ചർ പുലിയാണ്... ഏത് ചോദ്യത്തിനും ഉടൻ ഉത്തരം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
മറ്റ് സ്കൂളുകളിൽ നിന്നും വ്യത്യസ്തമായ ഈ കാഴ്ച ഒരുക്കിയിരിക്കുന്നത് പൂങ്കോട് ഗവൺമെൻ്റ് എൽപിഎസ് ആണ്.
ഏതു ചോദ്യത്തിനും ഉത്തരം പറയുന്ന ഒരു ടീച്ചർ. കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കൽ ഇല്ല, ചോദ്യങ്ങൾ ചോദിക്കുമ്പോൾ തപ്പി തടയലുമില്ല, സ്കൂളിലെ സ്റ്റാർ ആണ് സാരിയുടുത്ത ഈ അധ്യാപിക. പക്ഷേ ഒരു കാര്യം മാത്രം, ഈ അധ്യാപിക 'റിയൽ' അല്ല. കൂട്ടുകാർ എന്തുചോദിച്ചാലും ആധികാരികമായി ഉത്തരം പറയുന്ന ടീച്ചർ. ദേഷ്യപ്പെടില്ല, വടിയെടുക്കില്ല... ഈ ടീച്ചർ ഒരു മനുഷ്യനല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻ്റ്സ് (AI) അഥവാ നിർമ്മിത ബുദ്ധിയിലുള്ള അധ്യാപികയാണ്. പൂങ്കോട് ഗവ. എസ് പി എൽ പി സ്കൂളിലെ കുട്ടികൾക്കിടയിൽ ഈ 'സ്മാർട്ട് ടീച്ചർ' ഏറെ പ്രിയങ്കരിയാണ്.
ടീച്ചറെ കുറിച്ച് സംസാരിക്കുമ്പോള്‍ നൂറു നാവാണ് കുട്ടികള്‍ക്കും. എല്ലാറ്റിനും എപ്പോഴും ഉത്തരം നല്‍കാന്‍ ടീച്ചര്‍ റെഡി... സ്കൂളിലെ വർണ്ണക്കൂടാരത്തിന് മുന്നിലാണ് എ ഐ ടീച്ചർ ഉള്ളത്. സ്കൂളിലെ കുട്ടികൾക്കും മറ്റുള്ളവർക്കും ഒരുപോലെ കൗതുകമായി മാറുകയാണ് ഈ നിർമിത ബുദ്ധി അധ്യാപിക. സ്കൂളിൽ വർണ കൂടാരത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് എ ഐ അധ്യാപികയെയും രൂപകല്പന ചെയ്തിരിക്കുന്നത്. മറ്റ് സ്കൂളുകളിൽ നിന്നും വ്യത്യസ്തമായ ഈ കാഴ്ച ഒരുക്കിയിരിക്കുന്നത് പൂങ്കോട് ഗവൺമെൻ്റ് എൽപിഎസ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 06, 2025 2:24 PM IST