പാളയത്തെ സ്‌പെഷ്യൽ ഓറഞ്ച് സർബത്ത്; മാന്ത്രിക രുചിക്കൂട്ട്
- Published by:naveen nath
- local18
- Reported by:Athira Balan A
Last Updated:
സോഷ്യൽ മീഡിയയിൽ വർഷങ്ങൾക്ക് മുൻപേ ഹിറ്റായ പാളയം ജുമാ മസ്ജിദിന് സമീപത്തുള്ള അഹമ്മദ് കാക്കയുടെ സർബത്ത് കട ഇത്ര ഹിറ്റാവാൻ ഉള്ള കാരണം മറ്റൊന്നും അല്ല, ഉണ്ടാക്കുന്ന രീതിയാണ്.
തിരുവനന്തപുരം നഗരം എന്നും ഭക്ഷണ പ്രിയരുടെ 'ഫേവറേറ്റ്' സ്പോട്ടുകളിൽ ഒന്നാണ്. എവിടെ തിരിഞ്ഞാലും ഏതെങ്കിലും ഒരു നല്ല ഭക്ഷണശാല ഉണ്ടാവും എന്നതാണ് നഗരത്തിന്റെ പ്രത്യകത.തിരുവനന്തപുരം നഗരത്തിൽ ഓരോ വഴിത്തിരിവിലും നാവിൽ വെള്ളമൂറ്റുന്ന ഭക്ഷണങ്ങൾ കാത്തിരിക്കുന്നു.അത്തരത്തിൽ ഒന്നാണ് പാളയത്തെ ഓറഞ്ച് സർബത്ത്.
സോഷ്യൽ മീഡിയയിൽ വർഷങ്ങൾക്ക് മുൻപേ ഹിറ്റായ പാളയം ജുമാ മസ്ജിദിന് സമീപത്തുള്ള അഹമ്മദ് കാക്കയുടെ സർബത്ത് കട ഇത്ര ഹിറ്റാവാൻ ഉള്ള കാരണം സർബത്ത് ഉണ്ടാക്കുന്ന രീതിയാണ്. കുടിക്കുന്നവരുടെ തൃപ്തിയാണ് അഹമ്മദിന് പ്രധാനം. എത്ര തിരക്കുണ്ടെങ്കിലും വളരെ ശ്രദ്ധയോടെ ആണ് ഓരോ സർബത്തും ഉണ്ടാക്കുന്നത്. വളരെ വ്യത്യസ്തമായ രുചിയാണ് ഈ ഓറഞ്ച് സർബത്തിന്. ഒരിക്കൽ എങ്കിലും ഇതൊന്നു ആസ്വദിച്ച് നോക്കിയാലേ അഹമ്മദ് കാക്കയുടെ കൈപ്പുണ്യം മനസിലാക്കൂ.
ഓറഞ്ച്, തേൻ, നറുനീണ്ടി എന്നിവ ചേർത്തുണ്ടാക്കുന്ന ഈ സർബത്തിന്റെ രുചി, ഒരിക്കൽ നാവിൽ തൊട്ടാൽ മറക്കാൻ പറ്റാത്ത ഒന്നാണ്. ലളിതമായ ചേരുവകൾ തന്നെയാണെങ്കിലും, അവയെ ഒന്നിക്കുന്ന രുചി അപാരമാണ്.പുതിയകാലത്ത് പലതരം സോഫ്റ്റ് ഡ്രിങ്ക്‌സും മോജിറ്റോ പോലെയുള്ള പാനീയങ്ങളും വന്നെങ്കിലും, ഈ ഓറഞ്ച് സർബത്തിന്റെ ആരാധകർ ഇപ്പോഴും ഒരുപാടുണ്ട്. നഗരത്തിൽ നിരവധി സർബത്ത് കടകൾ ഉണ്ടെങ്കിലും പാളയത്തെ ഈ കടയിലെ രുചി അനുഭവം ഒന്നുവേറെ തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 17, 2024 5:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പാളയത്തെ സ്‌പെഷ്യൽ ഓറഞ്ച് സർബത്ത്; മാന്ത്രിക രുചിക്കൂട്ട്