തിരുവനന്തപുരം കീഴാറ്റിങ്ങലിലെ ശ്രീ ശങ്കരമംഗലം ശിവക്ഷേത്രം; കൈലാസതുല്യമായ പുണ്യസങ്കേതം

Last Updated:

കിഴക്ക് ദർശനമായി ശ്രീ പരമേശ്വരനും പടിഞ്ഞാറ് ദർശനമായി ശ്രീ പാർവതീദേവിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്നു എന്നത് ഈ ക്ഷേത്രത്തിൻ്റെ വലിയ പ്രത്യേകതയാണ്.

News18
News18
തിരുവനന്തപുരം ജില്ലയിൽ കീഴാറ്റിങ്ങൽ ഗ്രാമത്തിലെ കല്ലൂർക്കോണം ശങ്കരമംഗലത്ത് സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുണ്യസങ്കേതമാണ് ശ്രീ ശങ്കരമംഗലം ശിവക്ഷേത്രം. ഉമാമഹേശ്വര ചൈതന്യം നിറഞ്ഞുനിൽക്കുന്ന ഈ ക്ഷേത്രം കൈലാസതുല്യമായ പുണ്യഭൂമിയായാണ് കണക്കാക്കപ്പെടുന്നത്.
കിഴക്ക് ദർശനമായി ശ്രീ പരമേശ്വരനും പടിഞ്ഞാറ് ദർശനമായി ശ്രീ പാർവതീദേവിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്നു എന്നത് ഈ ക്ഷേത്രത്തിൻ്റെ വലിയ പ്രത്യേകതയാണ്. ധനുമാസത്തിലെ തിരുവാതിര നാളിലും ശിവരാത്രി മഹോത്സവദിവസങ്ങളിലും മാത്രമേ ശ്രീ പാർവതീദേവിയുടെ തിരുനട തുറന്ന് വിശേഷാൽ പുജകൾ നടത്താറുള്ളൂ എന്നതും ദക്ഷിണകേരളത്തിലെ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നായി ഇതിനെ മാറ്റുന്നു.
ഗണപതി, ശാസ്താവ്, നാഗത്താന്മാർ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും ക്ഷേത്ര ഉപദേശകസമിതിയുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ പുനരുദ്ധരിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു.
advertisement
തിരുവിതാംകൂർ ദേവസ്വംബോർഡിൻ്റെ വർക്കല ഗ്രൂപ്പിൽ കീഴാറ്റിങ്ങൽ സബ്ഗ്രൂപ്പിൻ്റെ കീഴിലാണ് ക്ഷേത്രഭരണം നിർവ്വഹിക്കപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ ശിവരാത്രി വ്രതാനുഷ്‌ഠാനവും തിരുമഹോത്സവവും അഞ്ചു ദിവസങ്ങളിലായി വിപുലമായി ആഘോഷിക്കുന്നു. വിളംബര ഘോഷയാത്ര, സമൂഹസദ്യ, താലപ്പൊലി, സമൂഹപൊങ്കാല, വിവിധ കലാപരിപാടികൾ എന്നിവ ഇതിൻ്റെ ഭാഗമായി നടക്കുന്നു. ശിവരാത്രിക്ക് പുറമെ ധനുമാസത്തിലെ തിരുവാതിര, വിനായകചതുർത്ഥി, വിഷു, തുലാമാസത്തിലെ ആയില്യം, മണ്ഡ‌ലകാലം, മഹാനവമി, വിജയദശമി, തൃക്കാർത്തിക തുടങ്ങിയവയും ക്ഷേത്രത്തിൽ വിശേഷമായി ആഘോഷിക്കുന്നു.
എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ശ്രീ പാർവ്വതീദേവിക്ക് തട്ടം നിവേദ്യം, പട്ടുംതാലിയും ചാർത്തൽ, പുഷ്പാഞ്ജലി, സ്വയംവരാർച്ചന എന്നിവ നടത്താവുന്നതാണ്. നിത്യേന ഉമാമഹേശ്വരപൂജയും നടത്താം. കൂടാതെ എല്ലാ മലയാളമാസവും തിരുവാതിര നക്ഷത്രത്തിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരം കീഴാറ്റിങ്ങലിലെ ശ്രീ ശങ്കരമംഗലം ശിവക്ഷേത്രം; കൈലാസതുല്യമായ പുണ്യസങ്കേതം
Next Article
advertisement
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
  • പ്രധാനമന്ത്രി മോദി അപ്രതീക്ഷിതമായി ചെണ്ടക്കോൽ വാങ്ങി മേളത്തിൽ രണ്ട് മിനിറ്റ് താളമിട്ടു

  • കണ്ണൂർ മാട്ടൂൽ സ്വദേശിയായ പ്രണവിന്റെ കൈയിൽ നിന്നാണ് പ്രധാനമന്ത്രി ചെണ്ടക്കോൽ ഏറ്റെടുത്തത്

  • കാസർഗോഡ് സ്വദേശിനികൾ ഉൾപ്പെടെ 16 അംഗ മലയാളി സംഘത്തിന് പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവേശം നൽകി

View All
advertisement