കല്ലറയിൽ തെരുവുനായ ശല്യം അതിരൂക്ഷം, പേവിഷബാധയും സംശയിക്കുന്നു

Last Updated:

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഭയന്ന് വിറച്ച് ഒരു നാട്. തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് കല്ലറയിൽ തെരുവുനായ ശല്യം രൂക്ഷം . കല്ലറ ബസ്റ്റാൻഡിലും പരിസരപ്രദേശങ്ങളുമാണ് തെ ഒട്ടേറെ പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഭയന്നു കഴിയുന്ന ഒരു നാട്. തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നത്. കല്ലറ ബസ്റ്റാൻഡിലും പരിസരപ്രദേശങ്ങളുമാണ് തെരുവ് നായ്ക്കളുടെ താവളം. കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.
കല്ലറ, പങ്കാട്, ആയിരവല്ലി പ്രദേശങ്ങളിൽ പേപ്പട്ടിയെ കണ്ടതായി പ്രദേശവാസികൾ  പറയുന്നു.ഇവിടെയും നായയുടെ കടിയേറ്റവർ ഉണ്ട്.  കഴിഞ്ഞദിവസം  കല്ലറയിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ് നടത്തിക്കൊണ്ടിരുന്ന അധ്യാപകനെയാണ് നായ കടിച്ചത്. മിതൃമ്മല സ്വദേശിയായ പത്മാസനൻ എന്നയാൾക്കും നായയുടെ കടിയേറ്റു. പേവിഷബാധയുള്ള നായ ആണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.
കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന  പ്രദേശത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളെ അമർച്ച ചെയ്യാൻ വേണ്ടത്ര സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും, ഇതൊരു നാടിൻ്റെ ആവശ്യമായി ഏറ്റെടുക്കണം എന്നുമാണ് നാട്ടുകാർ പറയുന്നത്.
advertisement
ഈ സാഹചര്യം അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു. വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ എണ്ണം ഗണ്യമായ ഭീഷണി ഉയർത്തുന്നുണ്ട്, പ്രത്യേകിച്ച് സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ    കുട്ടികൾക്ക്. അധികൃതർ ഇക്കാര്യം അതിഗൗരവമായി കാണണമെന്നും തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ ഉടനെ സ്വീകരിക്കണമെന്നും കല്ലാർ നിവാസികൾ ആവശ്യപ്പെടുന്നു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനും വേഗത്തിലും സമഗ്രവുമായ ഒരു പരിഹാരമാണ് അവർ ആവശ്യപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കല്ലറയിൽ തെരുവുനായ ശല്യം അതിരൂക്ഷം, പേവിഷബാധയും സംശയിക്കുന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement