ശക്തേയ വിശ്വാസത്തിലെ ഏഴ് ദേവീരൂപങ്ങളുമായി തിരുവട്ടാറിലെ സപ്തമാതൃക്കൾ ക്ഷേത്രം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ബ്രഹ്മാണി, വൈഷ്‌ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതൃക്കൾ.
കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലെ പ്രകൃതിരമണീയമായ പറളിയാറിൻ്റെ തീരത്താണ് പ്രസിദ്ധമായ സപ്തമാതൃക്കൾ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴ് കന്യകമാർക്കായി സമർപ്പിച്ചിരിക്കുന്ന ഈ പുണ്യസ്ഥലം ഒരിക്കൽ തിരുവിതാംകൂർ രാജ്യത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ കന്യാകുമാരി തമിഴ്‌നാട് സംസ്ഥാനത്തിൻ്റെ ഭാഗമായപ്പോൾ ക്ഷേത്രവും അങ്ങോട്ട് ചേർക്കപ്പെട്ടു.
കേരള-തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ നിന്ന് 14 കിലോമീറ്ററും മാർത്താണ്ഡത്ത് നിന്ന് 7 കിലോമീറ്ററും ദൂരമുണ്ട് ഈ പുരാതന ക്ഷേത്രത്തിലേക്ക്. ശക്തേയ വിശ്വാസപ്രകാരം, സർവ്വേശ്വരിയായ ഭഗവതി ആദിപരാശക്തിയുടെ ഏഴ് വിഭിന്ന രൂപങ്ങളാണ് സപ്തമാതൃക്കൾ. ആധ്യാത്മിക വഴിയിലെ ഏഴ് ആത്മീയ തത്ത്വങ്ങളായിട്ടാണ് ശക്തി ഉപാസകർ ഈ ദേവീഭാവങ്ങളെ കാണുന്നത്. ബ്രഹ്മാണി, വൈഷ്‌ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതൃക്കൾ. ദേവിയുടെ തിരുവായില്‍ നിന്ന് ബ്രഹ്മാണിയും തൃക്കണ്ണില്‍ നിന്ന് മഹേശ്വരിയും, അരക്കെട്ടില്‍ നിന്ന് കൗമാരിയും കൈകളില്‍ നിന്ന് വൈഷ്‌ണവിയും, പൃഷ്ടഭാഗത്തു നിന്ന് വരാഹിയും, ഹൃദയത്തില്‍ നിന്ന് നരസിംഹിയും, പാദത്തില്‍ നിന്ന് ചാമുണ്ഡിയും ഉത്‌ഭവിച്ചു എന്നാണ് ഐതിഹ്യം.
advertisement
പ്രസിദ്ധമായ ദേവി മാഹാത്മ്യത്തിൻ്റെ പതിനൊന്നാം അദ്ധ്യായത്തിൽ ഭുവനേശ്വരിയുടെ ഈ രൂപങ്ങളെല്ലാം സ്തുതിക്കുന്ന ശ്ലോകങ്ങൾ കാണാവുന്നതാണ്. സപ്തമാതൃക്കളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ സാധാരണയായി രുരുജിത് വിധാനത്തിലുള്ള പൂജാക്രമങ്ങൾ ആയിരിക്കും നടക്കുക. രുരു എന്ന അസുരനെ വധിച്ച ദേവീഭാവത്തിലുള്ള പ്രതിഷ്ഠാ സംവിധാനമാണിത്. അതീവപ്രഭാവമുള്ള ഇത്തരം ക്ഷേത്രങ്ങളിൽ, തട്ടകത്തമ്മയായ ശ്രീ ഭദ്രകാളിക്കൊപ്പം ശ്രീകോവിലിൽ, രൗദ്രസ്വരൂപിണിയായ ചാമുണ്ഡിയെയും ശ്രീകോവിലിനോട് ചേർന്ന് സപ്തമാതൃക്കളെയും പ്രതിഷ്ഠിക്കാറുണ്ട്. സപ്തമാതൃക്കൾക്കൊപ്പം തന്നെ വീരഭദ്രൻ, ഗണപതി എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തിന് പുറത്ത് ക്ഷേത്രപാലക പ്രതിഷ്ഠയും ഉണ്ടാകും.
advertisement
തിരുവനന്തപുരം നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ കരമന നദിയുടെ തീരത്തെ അരുവിക്കര ഭഗവതി ക്ഷേത്രത്തിലും സപ്തമാതൃക്കൾ (അരുവിക്കര അമ്മമാർ) പ്രതിഷ്ഠയുണ്ടെന്ന കൗതുകകരമായ വസ്തുതയും ഈ ദേവീചൈതന്യത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 14, 2025 4:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശക്തേയ വിശ്വാസത്തിലെ ഏഴ് ദേവീരൂപങ്ങളുമായി തിരുവട്ടാറിലെ സപ്തമാതൃക്കൾ ക്ഷേത്രം










