'തിരുവനന്തപുരം'; പേരിനു പിന്നിലെ കഥയും പൊരുളും
- Published by:naveen nath
- local18
- Reported by:Athira Balan A
Last Updated:
തിരുവനന്തപുരം എന്ന പേര് ഏത് കാലത്ത് ഉപയോഗിച്ചു തുടങ്ങിയെന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഇന്നും തര്‍ക്കവിഷയമാണ്. എ.ഡി. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതുന്ന വൈഷ്ണവകവി നമ്മാള്‍വാര്‍ ആണ് ക്ഷേത്രത്തെപ്പറ്റി ആദ്യമായി പറയുന്നത്.
കേരളത്തിന്റെ തലസ്ഥാനമായ 'തിരുവനന്തപുര' ത്തിന് ആ പേര് ലഭിച്ചത് എങ്ങനെയാണെന്ന് അറിയാമോ? നഗരത്തിന്റെ മുഖമുദ്രയായ പത്മനാഭ സ്വാമിക്ഷേത്രമാണ് ഈ പേര് വരാൻ കാരണം. ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ. അനന്തന്റെപുരം ( നഗരം) എന്നതിനോട് ബഹുമാനസൂചകമായി 'തിരു' ചേർന്നുണ്ടായതാണ് 'തിരുവനന്തപുരം'എന്ന പേര്.
തിരുവനന്തപുരം എന്ന പേരിന്റെ ആദിരൂപം തിരു അനന്ദപുരമായിരുന്നു എന്ന് ഇളംകുളം കുഞ്ഞൻ പിള്ള അഭിപ്രായപ്പെടുന്നു. പത്മനാഭസ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ആ സ്ഥലം അനന്ദൻകാട് എന്നുപേരുളള ഒരു കാടായിരുന്നു.പല വാദങ്ങൾ ഉണ്ടെങ്കിലും 'അനന്തൻ' എന്ന നാഗത്തിൽ നിന്നുതന്നെയാണ് തിരുവനന്തപുരം എന്ന പേര് ഉരിത്തിരിഞ്ഞത് എന്നുതന്നെയാണ് കൂടുതൽ പേരുടെയും പക്ഷം.
1991 വരെ തിരുവനന്തപുരത്തെ ഔദ്യോഗികമായി 'ട്രിവാൻഡ്രം' എന്ന് പരാമർശിക്കപ്പെട്ടിരുന്നു. പിന്നീട്,സർക്കാർ ഉത്തരവു പ്രകാരം 'തിരുവനന്തപുരം' എന്നു രേഖകളിൽ മാറ്റം വരുത്തി. എന്നിരുന്നാലും മലയാളികൾ ഒഴികെയുള്ളവർ ഇപ്പോഴും ട്രിവാൻഡ്രം എന്ന് തന്നെ ഉപയോഗിച്ച് പോരുന്നു. കേരളം വിട്ടുള്ള വിനോദ സഞ്ചാരികളും, ഉത്തരേന്ത്യക്കാരും ഇന്ത്യൻ റെയിൽവേയും മറ്റും ഇപ്പോഴും ട്രിവാൻഡ്രം എന്നുതന്നെ ഉപയോഗിക്കുന്നതായി കാണാം.
advertisement
തിരുവനന്തപുരം എന്ന പേര് ഏത് കാലത്ത് ഉപയോഗിച്ചു തുടങ്ങിയെന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഇന്നും തര്‍ക്കവിഷയമാണ്. എ.ഡി. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതുന്ന വൈഷ്ണവകവി നമ്മാള്‍വാര്‍ ആണ് ക്ഷേത്രത്തെപ്പറ്റി ആദ്യമായി പറയുന്നത്. നിരവധി സാഹിത്യ കൃതികളില്‍ നിന്നും തിരുവനന്തപുരത്തേയും ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തേയും പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കും.
ശുകസന്ദേശം, സ്യാനന്ദൂര പുരാണ സമുച്ചയം, അനന്തപുര വര്‍ണം, ഉണ്ണിനീലി സന്ദേശം തുടങ്ങിയ കൃതികള്‍ ഇതില്‍ പ്രധാനമാണ്. പക്ഷേ, ഇതിലും തിരുവനന്തപുരം എന്ന് പരാമർശിക്കുന്നില്ല .
സദാ ആനന്ദം തുളുമ്പുന്ന നഗരമെന്ന അര്‍ഥത്തില്‍ "ആനന്ദപുരം' എന്നും, അതിനുമുമ്പില്‍ "ശ്രീ'യും കൂടി ചേര്‍ത്ത് ശ്രീ ആനന്ദപുരം എന്നും ക്രമേണ അത് ലോപിച്ച് "സ്യാനന്ദൂരം' ആയി എന്നൊക്കെയുള്ള വാദങ്ങള്‍ നിലവിൽ ഉണ്ട്. എന്നാല്‍, 1375 മുതല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച മതിലകം രേഖകളിലും രാജകീയ നീട്ടുകളിലും എല്ലാം "തിരുവാനന്തപുരം' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം "തിരുവനന്തപുരം' എന്ന പേര് യൂറോപ്പ്യന്മാരുടെ വരവിനുശേഷമാണ് ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന വാദവും നിലനിൽക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 17, 2024 1:00 PM IST