വിദേശ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടം, ടൂറിസ്റ്റുകളുടെ വരവിൽ ആദ്യ മൂന്നിൽ ഇടം നേടി തിരുവനന്തപുരം

Last Updated:

ആഭ്യന്തര സഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് ഇടുക്കി (21,79,566) ജില്ലയിലാണ്.

News18
News18
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം ജില്ല കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിപ്പിച്ചത് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടമാണ്. വിദേശസഞ്ചാരികളുടെ കാര്യത്തിൽ മുന്നിലായി എറണാകുളം മാറുമ്പോൾ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് ഇടുക്കിയും ഉണ്ട്. ഈ വർഷം അവസാനത്തോടെ കേരളത്തിലേക്കെത്തുന്ന ആകെ സഞ്ചാരികളുടെ എണ്ണം 2.30 കോടി കടക്കും. 2024-ലെ ആദ്യ ആറുമാസത്തെ 1.12 കോടി സഞ്ചാരികളെ അപേക്ഷിച്ച് ഇത് വലിയ വർദ്ധനവാണ്. 2022 മുതൽ ഓരോ വർഷവും സഞ്ചാരികളുടെ എണ്ണത്തിൽ കേരളം റെക്കോർഡ് നേട്ടം തുടരുകയാണ്. 2024-ൽ ടൂറിസം മേഖലയിൽ നിന്ന് 45,053.61 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ആഭ്യന്തര സഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് ഇടുക്കി (21,79,566) ജില്ലയിലാണ്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
വിദേശ സഞ്ചാരികളിൽ മുന്നിൽ നിൽക്കുന്നത് എറണാകുളം ജില്ലയാണ് (1,24,260). തിരുവനന്തപുരവും ഇടുക്കിയുമാണ് വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിൽ അടുത്ത സ്ഥാനങ്ങളിൽ. ടൂറിസം മേഖലയുടെ ഈ കുതിച്ചുചാട്ടം സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവനയാണ് നൽകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വിദേശ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടം, ടൂറിസ്റ്റുകളുടെ വരവിൽ ആദ്യ മൂന്നിൽ ഇടം നേടി തിരുവനന്തപുരം
Next Article
advertisement
യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധക്കേസിൽ പി വി അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരൻ
യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധക്കേസിൽ പി വി അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരൻ
  • മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധക്കേസിൽ പി വി അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരൻ.

  • മഞ്ചേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ വി ടെല്ലസാണ് വിധി പറഞ്ഞത്, ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.

  • പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ നേരത്തെ വെറുതെ വിട്ടിരുന്നു.

View All
advertisement