advertisement

ശ്രീചിത്ര ഹോമിലെ കുട്ടികൾക്ക് ഇനി അറിവിൻ്റെ പുത്തൻ വെളിച്ചം; 'പ്രോജക്ട് അക്ഷരം' പദ്ധതിക്ക് തുടക്കമായി

Last Updated:

സബ് കളക്ടർ ആൽഫ്രെഡ് ഒ.വി. ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ ഐടി കമ്പനിയായ യുഎസ്ടിയും ഇൻസൈറ്റ് ഫോർ ഇന്നവേഷനും പങ്കാളികളാണ്.

ചടങ്ങിൽ നിന്ന് 
ചടങ്ങിൽ നിന്ന് 
ശ്രീചിത്ര ഹോമിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച 'പ്രോജക്ട് അക്ഷരം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സബ് കളക്ടർ ശ്രീ. ആൽഫ്രെഡ് ഒ.വി. ഐഎഎസ് നിർവഹിച്ചു.
പ്രമുഖ ഐടി കമ്പനിയായ യുഎസ്ടിയും ഇൻസൈറ്റ് ഫോർ ഇന്നവേഷൻ എന്ന സന്നദ്ധ സംഘടനയും കൈകോർത്താണ് ഈ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി നടപ്പിലാക്കുന്നത്. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകുകയും അവരുടെ പഠനമികവ് വർദ്ധിപ്പിക്കുകയുമാണ് ഈ സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യം.
ചടങ്ങിൽ ശ്രീചിത്ര ഹോം സൂപ്രണ്ട് ശ്രീമതി ബിന്ദു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. യുഎസ്ടി ഹെഡ് ഓഫ് ടെക്നോളജി ശ്രീ വർഗീസ് ചെറിയാൻ, ഇൻസൈറ്റ് ഫോർ ഇന്നവേഷൻ സിഇഒ ഹേമ ഗോപാലകൃഷ്ണൻ എന്നിവർ പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. യുഎസ്ടി ടീം അംഗങ്ങളായ വിനീത് മോഹനൻ, സോഫി ജാനറ്റ്, സായി ലക്ഷ്മി, അബീന ബീമ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശ്രീചിത്ര ഹോമിലെ കുട്ടികൾക്ക് ഇനി അറിവിൻ്റെ പുത്തൻ വെളിച്ചം; 'പ്രോജക്ട് അക്ഷരം' പദ്ധതിക്ക് തുടക്കമായി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement