സേവനമാണു ജീവിതപാത; മികച്ച എൻ.എസ്.എസ് വോളണ്ടിറായി തിരുവനന്തപുരം സ്വദേശിനി
- Reported by:Athira Balan A
- local18
- Published by:Warda Zainudheen
Last Updated:
വിതുര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ എൻഎസ്എസ് വോളണ്ടിയർ ആയിരുന്ന ഗോപിക എം. ജെ യാണ് നേട്ടം കരസ്ഥമാക്കിയത്.
മികച്ച എൻഎസ്എസ് വോളണ്ടിയറിനുള്ള ഡയറക്ടറേറ്റ് തല സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിനി. വിതുര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ എൻഎസ്എസ് വോളണ്ടിയർ ആയിരുന്ന ഗോപിക.എം.ജെയാണ് നേട്ടം കരസ്ഥമാക്കിയത്.
സഹപാഠിക്ക് ഒരു സ്നേഹവീട്, രണ്ട് ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, രണ്ട് മെഡിക്കൽ ക്യാമ്പുകൾ, വിശപ്പ് രഹിത വിതുര പദ്ധതി, വിതുരയുടെ പരിസരപ്രദേശത്ത് 500ല്‍പരം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചത്, തുടങ്ങി യൂണിറ്റ് നടപ്പിലാക്കിയ ഒട്ടനവധി മികച്ച പദ്ധതികൾ പരിഗണിച്ചിട്ടാണ് അവാർഡ്.

ഗോപിക.എം.ജെ
പഞ്ചാബിൽ വച്ച് നടന്ന എൻഎസ്എസ് ദേശീയോദ്ഗ്രഥന ക്യാമ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് ഗോപിക പങ്കെടുത്തിരുന്നു. കെഎസ്ആർടിസി ഉദ്യോഗസ്ഥ ദമ്പതികളായ എസ് മണികണ്ഠൻ, ജയശ്രീ കെ നായർ എന്നിവരുടെ മകളാണ്. ഇക്കഴിഞ്ഞ വിഎച്ച്എസ്ഇ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഗോപിക ഇപ്പോൾ ലൂർദ് മാതാ കോളേജിൽ BHMCT ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.
advertisement
തിരുവനന്തപുരം വിതുര ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മുൻ എൻഎസ്എസ് വളണ്ടിയർ ഗോപിക എം.ജെ.യ്ക്ക് സംസ്ഥാനതല എൻ.എസ്.എസ് വളണ്ടിയർ അവാർഡിന് അർഹയായി. രക്തദാനവും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുക, 500-ലധികം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക, വിവിധ സാമൂഹിക പദ്ധതികളിൽ സംഭാവന ചെയ്യുക, ഈ അഭിമാനകരമായ അംഗീകാരത്തിന് അവളെ മികച്ച സ്ഥാനാർത്ഥിയാക്കി മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Sep 15, 2024 9:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
സേവനമാണു ജീവിതപാത; മികച്ച എൻ.എസ്.എസ് വോളണ്ടിറായി തിരുവനന്തപുരം സ്വദേശിനി









