പൂക്കളം ഇടാൻ പൂപ്പാടം ഒരുക്കി മടവൂരിലെ ഇരട്ട സഹോദരിമാർ
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
പൂക്കളമൊരുക്കാൻ കാലേകൂട്ടി പുഷ്പകൃഷിയിറക്കിയ കുട്ടി കർഷകയുടെ വീട്ടിൽ വിളവെടുപ്പ് ആഘോഷമാക്കി മടവൂർ ഗവ :എൽ. പി. എസിലെ വിദ്യാർത്ഥികൾ.
മടവൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടികർഷകരായി തെരഞ്ഞെടുക്കപ്പെട്ട ഭവ്യയുടെയും ഭാഗ്യയുടെയും വീട്ടിലാണ് ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നത്. പുഷ്പകൃഷി പരിപാലനത്തിൽ സജീവ പങ്കാളിത്തം വഹിച്ച ഇരട്ട സഹോദരികൾ മടവൂർ ഗവ :എൽ. പി. എസിലെ മൂന്നാം ക്ലാസ്സ് വിദ്യാത്ഥിനികളാണ്.
വിളവെടുപ്പിനായി മടവൂർ ഗവ :എൽ. പി. എസിലെ കൂട്ടുകാർ കൂടെ എത്തിയപ്പോൾ വിളവെടുപ്പ് ആഘോഷമായി.മടവൂർ ഗ്രാമപഞ്ചായത്തും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്ത പ്രോജക്ട് ആയിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. സി. ഡി. എസ് ചെയർപേഴ്സൺ ശാന്തിമോൾ വി. എസിന്റെ അധ്യക്ഷതയിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ബിജുകുമാർ ഉദ്ഘാടനം നിർവഹിച്ചുവാർഡ് മെമ്പർ സുജീന മഖ്തൂം സ്വാഗതം പറഞ്ഞു.
അഗ്രികൾച്ചർ ഓഫീസർ ആശ ബി നായർ. കൃഷി അസിസ്റ്റന്റ് ജി ശ്രീകുമാർ,നവജ്യോതി കുടുംബശ്രീയിലെയും തൊഴിലുറപ്പിലെയും അംഗങ്ങൾ പങ്കെടുത്തു. മടവൂർ ഗവൺമെൻ്റ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാരായ ഭവ്യയും ഭാഗ്യയും മടവൂർ പഞ്ചായത്തിലെ മികച്ച ബാലകർഷകരായി തിരഞ്ഞെടുക്കപ്പെട്ടു. ചെണ്ടുമല്ലിയുടെ (ജമന്തി) അവരുടെ വിജയകരമായ പുഷ്പ വിളവെടുപ്പ് ആഘോഷിക്കാൻ, അവരുടെ സഹപാഠികൾ രസകരമായ ഒരു പരിപാടിയിൽ അവരോടൊപ്പം ചേർന്നു. ഈ സംരംഭത്തിന് മടവൂർ പഞ്ചായത്തിൻ്റെയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും പിന്തുണയും പ്രാദേശിക നേതാക്കളും കൃഷി ഓഫീസർമാരും പങ്കെടുത്തു. സുസ്ഥിര കാർഷിക രീതികളിൽ കുട്ടികളെ ഉൾപ്പെടുത്തേണ്ടതിൻ്റെ മൂല്യം സഹോദരിമാരുടെ പ്രയത്‌നങ്ങൾ എടുത്തുകാണിക്കുന്നു, പ്രത്യേകിച്ചും ഉത്സവ ഓണക്കാലത്ത്, പരമ്പരാഗത പൂക്കളം സൃഷ്ടിക്കാൻ പൂക്കൾ ഉപയോഗിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 13, 2024 7:54 PM IST