പഠനം വേറിട്ട അനുഭവമാക്കി മാറ്റാൻ വർണ്ണകൂടാരം ഒരുക്കി വിദ്യാലയങ്ങൾ
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
മലയോര ഗ്രാമമായ പാലോട് കൊല്ലായിലെ സാധാരണക്കാരായ നിരവധി കുട്ടികൾ ആശ്രയിക്കുന്ന പൊതുവിദ്യാലയമായ കൊല്ലായിൽ എൽ പി എസിൽ വർണ്ണ കൂടാരം ഒരുങ്ങിയിരിക്കുകയാണ്. ചിന്താശേഷി വളർത്തുന്നതിനായി ക്ലാസ് മുറികളെ പ്രത്യേക ഇടങ്ങളായി സജ്ജീകരിക്കും. വരയിടവും വായനയിടവും ഒരുങ്ങും.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും ചിന്താശേഷി വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടത്തിവരുന്ന സ്റ്റാർസ് വർണ കൂടാരം പദ്ധതി പ്രകാരം ജില്ലയിൽ നിരവധി സ്കൂളുകളാണ് നവീകരിക്കപ്പെട്ടത്. മലയോര ഗ്രാമമായ പാലോട് കൊല്ലായിലെ സാധാരണക്കാരായ നിരവധി കുട്ടികൾ ആശ്രയിക്കുന്ന പൊതുവിദ്യാലയമായ കൊല്ലായിൽ എൽ പി എസിലും വർണ്ണ കൂടാരം ഒരുങ്ങിയിരിക്കുകയാണ്.

വർണ്ണ കൂടാരം
പാലോട് ബി ആർ സി യുടെ കീഴിലുള്ള കൊല്ലായിൽ ഗവ. എൽ പി സ്കൂളിൽ ആണ് എസ് എസ് കെ യുടെ ആഭിമുഖ്യത്തിലുള്ള സ്റ്റാർസ് വർണ്ണ കൂടാരം നിർമിച്ചത്. ഡി. കെ. മുരളി എം എൽ എയാണ് പ്രീ പ്രൈമറി വിഭാഗത്തിനായി നിർമ്മിച്ച വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തത്. സ്കൂളിലെ പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാണ് വർണ്ണ കൂടാരം. ഇവിടെ കുട്ടികളുമായി സംവദിക്കുന്നത് മനോഹരമായ ചിത്രങ്ങളും ശില്പങ്ങളും ഒക്കെയാണ്. ചിന്താശേഷി വളർത്തുന്നതിനായി ക്ലാസ് മുറികളെ തന്നെ പ്രത്യേക ഇടങ്ങളായി സജ്ജീകരിക്കും. വരയിടവും വായനയിടവും ഒക്കെ അങ്ങനെ ഒരുങ്ങും. സ്കൂളിലേക്ക് ആണെന്ന പതിവ് ചിന്തയിൽ നിന്ന് കളികളിലൂടെ ആശയവിനിമയത്തിൻ്റെയും പഠനത്തിൻ്റെയും ലോകത്തിലേക്ക് കുരുന്നിലെ തന്നെ കുട്ടികൾക്ക് ഉയരാനും വർണ്ണ കൂടാരങ്ങൾ സഹായകമാകും.
advertisement

പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻ്റ് കാർത്തിക സി. പി. അദ്ധ്യക്ഷത വഹിച്ചു. ഡി പി സി ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് ജി കോമളം, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എസ്. എം. റാസി, ബ്ലോക്ക് മെമ്പർ റിയാസ്, വാർഡ് മെമ്പർമാരായ അൻസാരി കലയപുരം, ഷിനു മടത്തറ, എ. ഇ ഒ ഷീജ, ബി. പി സി ബൈജു എസ്, പ്രധാനാധ്യാപിക ബി. വിജയലക്ഷ്മി അമ്മ തുടങ്ങിയവർ പങ്കെടുത്തു. പത്ത് ലക്ഷം രൂപ ചെലവാക്കിയാണ് പ്രീ പ്രൈമറി വിഭാഗത്തിന് വർണ കൂടാരം ഒരുക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Oct 22, 2024 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പഠനം വേറിട്ട അനുഭവമാക്കി മാറ്റാൻ വർണ്ണകൂടാരം ഒരുക്കി വിദ്യാലയങ്ങൾ








