മനോഹരമായ വട്ടക്കോട്ട: പശ്ചിമഘട്ടവും കടലും ഒരുക്കുന്ന വേറിട്ട ദൃശ്യഭംഗി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
1741-ൽ മാർത്താണ്ഡവർമ്മയാണ് കന്യാകുമാരിക്ക് അടുത്ത് കടലോര മേഖലയിൽ വട്ടക്കോട്ട നിർമ്മിക്കുന്നത്. മൂന്നര ഏക്കറോളം ഭൂമിയിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ ഒരു ഭാഗത്ത് കടലും മറുഭാഗത്ത് പശ്ചിമഘട്ടത്തിൻ്റെ അതിമനോഹരമായ വിദൂര ദൃശ്യ ഭംഗിയുമാണ് ഉള്ളത്.
കേരളത്തിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ല തമിഴ്നാടിൻ്റെ ഭാഗമായി മാറിയതോടെ ഒരുപാട് ടൂറിസം സ്പോട്ടുകളാണ് കേരളത്തിന് നഷ്ടമായത്. തിരുവിതാംകൂർ രാജവംശം നിർമ്മിച്ച ഒരുപാട് ചരിത്ര സ്മാരകങ്ങൾ ഇപ്പോൾ കന്യാകുമാരി ജില്ലയുടെയും അതിലൂടെ തന്നെ തമിഴ്നാടിൻ്റെ ഉടമസ്ഥാവകാശത്തിലും ആണ് . ഒരുകാലത്ത് കേരളത്തിൻ്റെ ഭാഗമായിരുന്ന ഈ സ്ഥലങ്ങൾ തിരുവനന്തപുരം നഗരത്തിൽ നിന്ന് അധികം ദൂര അല്ലായിരുന്നു. അങ്ങനെ കന്യാകുമാരി ജില്ലയിൽ തന്നെ സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് വട്ടക്കോട്ട.

1741-ൽ മാർത്താണ്ഡവർമ്മയാണ് കന്യാകുമാരിക്ക് അടുത്ത് കടലോര മേഖലയിൽ വട്ടക്കോട്ട നിർമ്മിക്കുന്നത്. ചരിത്ര സ്മാരകങ്ങൾ ഒക്കെ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിനോദസഞ്ചാരിയെയും വട്ടക്കോട്ട നിരാശപ്പെടുത്തില്ല. പൂർണ്ണമായും കരിങ്കലിലാണ് ഈ കോട്ടയുടെ നിർമ്മാണം. മൂന്നര ഏക്കറോളം ഭൂമിയിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ ഉൾവശത്ത് മൂന്ന് മണ്ഡപങ്ങൾ ഉണ്ട്. കോട്ടയുടെ ഒരു ഭാഗത്ത് കടലും മറുഭാഗത്ത് പശ്ചിമഘട്ടത്തിൻ്റെ അതിമനോഹരമായ വിദൂര ദൃശ്യ ഭംഗിയുമാണ് ഉള്ളത്.
advertisement
തിരുവിതാംകൂറിൻ്റെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് വട്ടക്കോട്ട പണി കഴിപ്പിച്ചത്. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയെ പരാജയപ്പെടുത്തിയ ഡച്ച് സൈന്യാധിപൻ ഡിലനോയ്യുടെ നേതൃത്വത്തിലാണ് ഈ കോട്ട പിന്നീട് പരിഷ്കരിച്ചത്. പാണ്ഡ്യരാജാക്കന്മാർ ഈ കോട്ട കൈവശപ്പെടുത്തിയതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഇതിന് തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ല.

കോട്ടയുടെ കൊടുമുടിയിൽ നിന്ന് പത്മനാഭപുരം കൊട്ടാരം കാണാൻ കഴിയുമായിരുന്നുവെന്ന് പറയപ്പെടുന്നു. കൊട്ടാരത്തിൽ നിന്ന് കോട്ടയിലേക്ക് 4 അടി വീതിയുള്ള ഒരു തുരങ്കത്തിലൂടെ ഒരു രഹസ്യ പാത ഉണ്ടായിരുന്നു. ഈ തുരങ്കം ഇപ്പോൾ അടച്ചിരിക്കുകയാണ്. ധാരാളം തുറസ്സായ സ്ഥലങ്ങളും അതിനിടയിലുള്ള കുളവും ഈ കോട്ടയുടെ മനോഹാര്യതയെ വർദ്ധിപ്പിക്കുന്നു. അതിനാൽ വട്ടക്കോട്ട തീർച്ചയായും പര്യവേക്ഷണം ചെയ്യേണ്ട ഒരു അനുഭവം തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 26, 2024 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മനോഹരമായ വട്ടക്കോട്ട: പശ്ചിമഘട്ടവും കടലും ഒരുക്കുന്ന വേറിട്ട ദൃശ്യഭംഗി