നാടൻ വിഭവങ്ങൾക്ക് പേരുകേട്ട 'വഴിയോരക്കട'
- Published by:naveen nath
- local18
- Reported by:Athira Balan A
Last Updated:
ദീർഘദൂര യാത്രകളിൽ പലപ്പോഴും നാം ഭക്ഷണം കരുതാറില്ല. വയറിന് വലിയ കേടുപാട് ഇല്ലാതെ എന്നാൽ, രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒരിടം പരിചയപ്പെടുത്താം. വെഞ്ഞാറമൂട് തൈക്കാട് പ്രവർത്തിക്കുന്ന 'വഴിയോര കട' എന്ന ചെറിയ കട.വെഞ്ഞാറമൂട് തൈക്കാട് പ്രവർത്തിക്കുന്ന ഈ കടയിൽ നാടൻ വിഭവങ്ങൾ മാത്രമാണ് വിളമ്പുന്നത്.

രാവിലെ 6 മണിക്ക് തുറക്കുന്ന കടയിൽ പുലർച്ചെ 4 മണി വരെ ഭക്ഷണം ലഭിക്കും. രാത്രി യാത്ര വെഞ്ഞാറമൂട് വഴിയാണെങ്കിൽ ഈ കടയിലെ വിഭവങ്ങൾ ഒന്നും 'ട്രൈ' ചെയ്യാവുന്നതാണ്. പോത്തുകറിയും കോഴികറിയുമാണ് ഇവിടത്തെ സ്പെഷ്യൽ. ഇതിനോടൊപ്പം പോത്ത് റോസ്റ്റ്, കോഴി പെരട്ട്, നാടൻ രീതിയിൽ തയ്യാറാക്കുന്ന മുട്ടക്കറി, അപ്പം, ഇടിയപ്പം, ഇഡലി, ദോശ എന്നിങ്ങനെ എല്ലാത്തരം നാടൻ വിഭവങ്ങളും ഇവിടെ ലഭിക്കും.
രാവിലെ 10 മണിക്ക് തന്നെ ഇവിടെ ബിരിയാണി റെഡി ആണ്. പ്രഭാത ഭക്ഷണം കഴിക്കാൻ എത്തുന്നവർ കാണുക 'ബിരിയാണി റെഡി' എന്ന ബോർഡ് ആകും. ഈ ഹോട്ടൽ തേടി ഭക്ഷണ പ്രേമികൾ ദൂരെ നിന്നു പോലും എത്താറുണ്ട്. തൈക്കാട് ഇന്ത്യൻ കോഫി ഹൗസിന് തൊട്ടടുത്താണ് 'വഴിയോര കട' പ്രവർത്തിക്കുന്നത്. നാടൻ ഭക്ഷണ പ്രേമികൾക്ക് ധൈര്യമായി ഇവിടേക്ക് ചെല്ലാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 16, 2024 10:57 PM IST