വിഴിഞ്ഞത്തെ മത്സ്യവിശേഷങ്ങൾ; ഫ്രഷ് മീൻ കിട്ടാൻ ഇനി വേറെങ്ങും പോകേണ്ട 

Last Updated:

മീൻ ഇല്ലാതെ ഉച്ചയൂണ് സങ്കൽപ്പിക്കാൻ ആകാത്തവരാണ് മലയാളികളിൽ അധികവും. എന്നാൽ നല്ല മീൻ കിട്ടുക എന്നുള്ളത് പലപ്പോഴും ദുഷ്കരമാണ്.

മീൻ 
മീൻ 
രാസവസ്തുക്കൾ കലർന്ന മത്സ്യമാണ് പലയിടത്തും വില്പനയ്ക്ക് എത്തുന്നത് എന്നുള്ളത് ഞെട്ടലോടെ ഓർക്കുന്ന യാഥാർത്ഥ്യം കൂടിയാണ്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ എപ്പോഴും നല്ല ഫ്രഷ് മീൻ കിട്ടുന്ന ചില സ്ഥലങ്ങളുണ്ട്. അത്തരത്തിലൊരു സ്പോട്ടാണ് ഇന്ന് പരിചയപ്പെടുന്നത്.
വിഴിഞ്ഞം തീരം. വൻകിട വ്യാപാരികൾക്ക് മാത്രമല്ല ചെറുകിട ആവശ്യക്കാർക്ക് ലേലത്തിൽ മീൻ വാങ്ങാൻ പറ്റിയ ഇടമാണ് വിഴിഞ്ഞം. നല്ല ഫ്രഷ് മത്സ്യം കിട്ടും എന്നുള്ളതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ലേലം ചെയ്താണ് ഇവിടെ കൂടുതലായി മത്സ്യം വിൽക്കുന്നത്. കൂട്ടുകാരുമായി ഒക്കെ ചേർന്ന വേണമെങ്കിൽ നിങ്ങൾക്ക് ഇവിടെ നിന്ന് മീൻ വാങ്ങാം അപ്പോൾ വിലയും അധികമാകില്ല.
വിഴിഞ്ഞത്തെ മറ്റൊരു ആകർഷണം കൂടെ പരിചയപ്പെടാം. വിഴിഞ്ഞം മാരിടൈം അക്വേറിയത്തിലെ ഇമേജ് പേൾ ടെക്‌നിക് ഷെൽ സിമൻ്റ് ഉപയോഗിച്ചാണ് അത് ചെയ്യുന്നത്. ഔദ്യോഗികമായി സാഗരിക മറൈൻ റിസർച്ച് അക്വേറിയം എന്നറിയപ്പെടുന്ന ഇത്, കോവളത്ത് നിന്ന് 2 കിലോമീറ്റർ അകലെ, ജില്ലയിലെ ഏറ്റവും തിരക്കേറിയ തുറമുഖത്താണ് സ്ഥിതി ചെയ്യുന്നത്.
advertisement
വൈവിധ്യമാർന്ന ജീവജാലങ്ങളെ ഇവിടെ കാണാൻ കഴിയും. എയ്ഞ്ചൽഫിഷ്, കോമാളി മത്സ്യം, കടൽക്കുതിരകൾ, പെട്ടി മത്സ്യം, പശു മത്സ്യം, ഈൽ, റാസ് എന്നിവ ഇവിടെ കാണപ്പെടുന്ന വിദേശ ജീവികളിൽ ഉൾപ്പെടുന്നു. പവിഴപ്പുറ്റുകളുടെ ശേഖരമുള്ള ഒരു റീഫ് ടാങ്ക് ഇവിടത്തെ മറ്റൊരു ആകർഷണമാണ്. ഈ അതുല്യമായ ലക്ഷ്യസ്ഥാനത്ത് കടൽജീവികളുടെ ചില നിഗൂഢതകൾ അടുത്തറിയാനും ഒരാൾക്ക് ലഭിക്കുന്നു.
വിഴിഞ്ഞത്തേക്ക് വിനോദസഞ്ചാരികളുടെ വരവ് ഏറിയ തോടുകൂടിയാണ് മത്സ്യ വിപണിയും ഇവിടെ കൂടുതൽ സജീവമാകുന്നത്. മീൻ വിഭവങ്ങൾ മാത്രം വിൽക്കുന്ന റസ്റ്റോറന്റുകളും ഇവിടെ സജീവമാണ്. തിരുവനന്തപുരം നഗരത്തിൽ നിന്നുള്ളവർക്കും എളുപ്പത്തിൽ എത്താവുന്ന ഒരു സ്ഥലം കൂടിയാണ് വിഴിഞ്ഞം.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വിഴിഞ്ഞത്തെ മത്സ്യവിശേഷങ്ങൾ; ഫ്രഷ് മീൻ കിട്ടാൻ ഇനി വേറെങ്ങും പോകേണ്ട 
Next Article
advertisement
പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ‍ഡൽഹിക്ക് വിളിപ്പിച്ചു
പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ‍ഡൽഹിക്ക് വിളിപ്പിച്ചു
  • ഹൈക്കമാൻഡ് അടിയന്തരമായി സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു.

  • രാവിലെ 11 മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പുനഃസംഘടന ചർച്ച നടക്കും.

  • തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തർക്ക പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നു.

View All
advertisement