അരിക്കൊമ്പൻ 'അരിക്കുഞ്ഞനായി' വേദിയിൽ; കുരുന്നുകളുടെ നാടകവുമായി നടൻ ശ്യാം റെജി

Last Updated:

അരിക്കുഞ്ഞൻ എന്ന പേരിൽ 'തമ്പ്' അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകം തിരുവനന്തപുരത്ത് അരങ്ങേറും

അരികുഞ്ഞൻ നാടകം
അരികുഞ്ഞൻ നാടകം
അരിക്കൊമ്പൻ (Arikkomban) എങ്ങോട്ടു പോകുന്നു, എന്ത് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ അടുത്തിടെ വൻ ജനശ്രദ്ധയോടെ മാധ്യമങ്ങളിൽ വാർത്തയായി മാറിയിരുന്നു. കൊമ്പൻ തമിഴ്നാട്ടിലേക്ക് കടത്തപ്പെട്ടതോടെയാണ് അരിക്കൊമ്പനിൽ നിന്നും അൽപ്പമെങ്കിലും ശ്രദ്ധ മാറിത്തുടങ്ങിയത്. ഇക്കാര്യത്തിൽ ഇനി കുട്ടികൾക്കും ചിലത് പറയാനുണ്ട്. അതെ, അരിക്കൊമ്പൻ നാടകമായി മാറുന്നു.
അരിക്കുഞ്ഞൻ എന്ന പേരിൽ ‘തമ്പ്’ അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകം തിരുവനന്തപുരത്ത് അരങ്ങേറും. ജൂൺ 11 ഞായറാഴ്ചയാണ് അവതരണം. ‘ബിരിയാണി’ സിനിമയിൽ ശ്രദ്ധ നേടിയ നടനും നാടകപ്രവർത്തകനുമായ ശ്യാം റെജിയാണ് അരങ്ങിനു പിന്നിൽ.
‘തമ്പിന്റെ’ സമ്മർ തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് അരിക്കുഞ്ഞൻ അരങ്ങേറുക. കുട്ടിക്കൂടാരം വിദ്യാർഥികൾ ആണ് വേഷമിടുന്നത്. വിവിധ മാധ്യമങ്ങൾ അരിക്കൊമ്പൻ വിഷയത്തെ കൈകാര്യം ചെയ്ത രീതി നാടകത്തിന്റെ പ്രധാന പ്രതിപാദ്യമാണെന്ന് ശ്യാം റെജി പറഞ്ഞു.
advertisement
ലൈറ്റ് ഡിസൈനും നിർവഹണവും: രാജേഷ് ചന്ദ്രൻ ടി.ടി.; സംഗീത രൂപകല്പനയും നിർവ്വഹണവും: ഗംഗ എസ്.ആർ., വീഡിയോ ഡോക്യുമെന്റേഷൻ: ബിജു മോഹൻ, വീഡിയോ എക്സിക്യൂഷൻ : ഗാധ ആർ. കൃഷ്ണൻ; വരികൾ, സംഗീതം, പ്രോപ്‌സ്, കോസ്റ്റ്യൂം & കൊറിയോഗ്രാഫ്: കുട്ടിക്കൂടാരം വിദ്യാർഥികൾ.
അരിക്കുഞ്ഞനെ കൂടാതെ ‘നോട്ട് ഒൺലി ബട്ട് ആൾസോ’, ‘കുരുവി പറഞ്ഞ കഥ’ തുടങ്ങിയ നാടകങ്ങളും ഇതേ ദിവസം അവതരിപ്പിക്കും. തൈക്കാട് ‘ഗണേശം’ ഓഡിയോറിയത്തിൽ വൈകിട്ട് 6.30നാണ് പരിപാടി.
Summary: From being called a rogue elephant, Arikkomban has been hogging limelight for all the right an wrong reasons to be precise. It’s time, he is being given some attention from children. A theatre group from Thiruvananthapuram is organising a play called ‘Arikunjan’ under the direction and supervision of actor Shyam Raji. The play is scheduled for staging on June 11 at Ganesham auditorium in Thiruvananthapuram
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരിക്കൊമ്പൻ 'അരിക്കുഞ്ഞനായി' വേദിയിൽ; കുരുന്നുകളുടെ നാടകവുമായി നടൻ ശ്യാം റെജി
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement