കാട്ടാക്കടയിലെ വനിതാ പാർക്ക്, സ്ത്രീ കൂട്ടായ്മകൾക്ക് മാത്രമായൊരു വേദി
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
നേമം ബ്ലോക്ക് പഞ്ചായത്ത് ആണ് കുണ്ടമൺകടവ് പാലത്തിന് സമീപം സ്ത്രീ സൗഹൃദ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് മാത്രമായി ഇത്തരമൊരു വേദി ജില്ലയിൽ തന്നെ വളരെ അപൂർവ്വമാണ്.
കരമനയാറിൻ്റെ തീരത്ത് വനിതകൾക്കായി ഒരു പാർക്ക്. കാട്ടാക്കടയിലെ കുണ്ടമൺകടവ് പാലത്തിനടുത്താണ് വനിതാ കൂട്ടായ്മകൾക്ക് വേദിയാകാനുള്ള പാർക്ക്. 'ഒപ്പം' പദ്ധതിയുടെ ഭാഗമായാണ് സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രവും ഇരിപ്പിടങ്ങളും ഉൾപ്പെടെ നിർമ്മിച്ച പാർക്ക് വനിതാ സൗഹൃദം ആക്കി മാറ്റിയത്.
നേമം ബ്ലോക്ക് പഞ്ചായത്ത് ആണ് കുണ്ടമൺകടവ് പാലത്തിന് സമീപം സ്ത്രീ സൗഹൃദ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വാരാന്ത്യ വൈകുന്നേരം ഇവിടെ വനിതകളുടെ നേതൃത്വത്തിലുള്ള സാംസ്കാരിക കൂട്ടായ്മകൾ നടക്കും. സ്ത്രീകൾക്ക് മാത്രമായി ഇത്തരമൊരു വേദി ജില്ലയിൽ തന്നെ വളരെ അപൂർവ്വമാണ്. നേമം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ത്രീപക്ഷ പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ ഐ.ബി. സതീഷ് നിർവഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്തിൻ്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയ 29-ാമത്തെ പ്രവർത്തനമാണിത്.
advertisement
പാർക്കിൽ കണ്ണശ്ശ മിഷൻ സ്കൂൾ സംഭാവന ചെയ്‌ത ഗാന്ധി പ്രതിമയുടെ അനാച്ഛാദനം അഡ്വ എസ്.കെ. പ്രീജ (പ്രസിഡൻ്റ് നേമം ബ്ലോക്ക്), സാർക്ക് റസിഡൻ്റ്സ് അസോസിയേഷൻ സ്ഥാപിച്ച ക്യാമറയുടെ ഉദ്ഘാടനം വിളപ്പിൽ രാധാക്യഷ്ണൻ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്) എന്നിവർ നിർവ്വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ എസ് കെ പ്രീജ അധ്യക്ഷയായ ചടങ്ങിൽ, നേമം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആർ ബി ബിജു ദാസ് സ്വാഗതം ആശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Aug 25, 2025 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കാട്ടാക്കടയിലെ വനിതാ പാർക്ക്, സ്ത്രീ കൂട്ടായ്മകൾക്ക് മാത്രമായൊരു വേദി










