'അച്ചു ഉമ്മൻ മിടുക്കി; ലോക്സഭയിലേക്കു മത്സരിക്കുന്നതിൽ പരിപൂർണ്ണ യോജിപ്പ്'; തിരുവഞ്ചൂർ രാധാകൃഷ്ണൻ

Last Updated:

ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ സമ്മതമുള്ള ഞങ്ങളുടെ കൊച്ച്. അതുകൊണ്ട് ഞങ്ങള്‍ക്ക് അതില്‍ പൂര്‍ണ യോജിപ്പാണെന്ന് തിരുവഞ്ചൂർ പറഞ്ഞു.

കോട്ടയം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ലോക്‌സഭാ സ്ഥാനാര്‍ഥി ആകുന്നതിനോട് പരിപൂര്‍ണ യോജിപ്പാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അച്ചു ഉമ്മന്‍ ഒരു വ്യക്തി എന്ന നിലയില്‍ മിടുമിടുക്കിയാണെന്നും ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ സമ്മതമുള്ള ഞങ്ങളുടെ കൊച്ചാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. എന്നാൽ ഇക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. അച്ചു ഉമ്മന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“അച്ചു ഉമ്മൻ മിടുമിടുക്കിയാണ്. ഞങ്ങളുടെ കൊച്ചുമോളാണ്. ലോക്സഭാ സ്ഥാനാർഥിയാക്കിയാൽ ഞങ്ങൾക്കെല്ലാം പൂർണ യോജിപ്പാണ്. പക്ഷേ പാർട്ടിയും സ്ഥാനാർഥിയുമാണ് തീരുമാനിക്കേണ്ടത്. അത് അവിടെ തീരുമാനിക്കുകയും പറയുകയും ചെയ്യട്ടെ. സ്ഥാനാർഥി നിർണയത്തെക്കുറിച്ച് തനിക്ക് പറയാൻ പറ്റുമോ?. അതൊക്കെ പാർട്ടി നേതൃത്വം പലവിധത്തിൽ ആലോചിച്ചേ വരൂ. ഞങ്ങളുടെ പാർട്ടിയിലെ ഒരു ശീലമുണ്ട്, അത് അനുസരിച്ചേ ഇതൊക്കെ വരൂ”- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
advertisement
അതേസമയം പ്രതിപക്ഷനേതാവെന്ന നിലയിൽ വി.ഡി.സതീശന്റേതു മികച്ച പ്രവർത്തനമാണെന്നും അദ്ദേഹം ക്യത്യമായി കാര്യങ്ങൾ പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു . ഇടതുമുന്നണിയുടെ ഭരണത്തിലെ അപാകതകളും ന്യൂനതകളും തെറ്റുകളും സതീശൻ ജനമധ്യത്തിൽ കൊണ്ടുവരുന്നുണ്ട്. അതാണ് പ്രതിപക്ഷനേതാവ് ചെയ്യേണ്ടതെന്ന് തിരുവഞ്ചൂർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അച്ചു ഉമ്മൻ മിടുക്കി; ലോക്സഭയിലേക്കു മത്സരിക്കുന്നതിൽ പരിപൂർണ്ണ യോജിപ്പ്'; തിരുവഞ്ചൂർ രാധാകൃഷ്ണൻ
Next Article
advertisement
Gold Price Today| റെക്കോഡിന്മേൽ റെക്കോഡിട്ട് സ്വർണവില; പവന് 2,840 രൂപ കൂടി
Gold Price Today| റെക്കോഡിന്മേൽ റെക്കോഡിട്ട് സ്വർണവില; പവന് 2,840 രൂപ കൂടി
  • സംസ്ഥാനത്ത് സ്വർണവില പവന് 2,840 രൂപ കൂടി 97,360 രൂപയായി, ഗ്രാമിന് 355 രൂപ കൂടി 12,170 രൂപയായി.

  • രണ്ടാഴ്ചക്കിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 10,800 രൂപയായി, ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരുന്നു.

  • അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് 4,300 ഡോളർ, എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് 1,31,920 രൂപ.

View All
advertisement