'ഈ അഞ്ചു കോടിയുടെ രഹസ്യം ആരുമറിയരുത്'; തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനം കിട്ടിയ പാലാക്കാരൻ ബാങ്കിനോട്
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ടാം സമ്മാനം ലഭിച്ചയാൾ പാലാ കനറാ ബാങ്ക് ശാഖയിൽ എത്തി ടിക്കറ്റ് കൈമാറിയിട്ടുണ്ട്.
തിരുവനന്തപുരം: തിരുവോണം ബമ്പർ രണ്ടാം സമ്മാനം ലഭിച്ചത് പാലാ സ്വദേശിക്ക്. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി ലഭിച്ചിരിക്കുന്നത്. ബമ്പർ ഫലം പുറത്തു വന്നിട്ടും ഒരു ദിവസം കഴിയുമ്പോഴും രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തി ആരാണെന്ന് പുറത്തു വന്നിട്ടില്ല.
എന്നാൽ, രണ്ടാം സമ്മാനം ലഭിച്ചയാൾ പാലാ കനറാ ബാങ്ക് ശാഖയിൽ എത്തി ടിക്കറ്റ് കൈമാറിയിട്ടുണ്ട്. ടിക്കറ്റിന്റെ ഉടമയുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്നാണ് ബാങ്ക് അധികൃതകർക്ക് കിട്ടിയ നിർദേശം. ഇന്ന് രാവിലെയാണ് ഇദ്ദേഹം ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയത്.
പാലാ സ്വദേശി പാപ്പച്ചന്‍ വിറ്റ ടിക്കറ്റിനാണ് അഞ്ച് കോടിയുടെ രണ്ടാം സമ്മാനം. മീനാക്ഷി ലക്കി സെന്‍റർ ഏജൻസിയുടെ കീഴിലെ ഏജന്‍റാണ് പാപ്പച്ചൻ. ടിക്കറ്റ് വിറ്റ പാപ്പച്ചനു വിതരണക്കാരനുള്ള കമ്മീഷന്‍ ഇനത്തില്‍ 50 ലക്ഷത്തോളം രൂപ ലഭിക്കും.
advertisement
Also Read- 25 കോടിയിൽ ബാങ്കിലെത്തുക 15.75 കോടി; പക്ഷേ സമ്മാനാർഹന് 12.88 കോടി മാത്രം; കണക്കുകൾ ഇങ്ങനെ
കോട്ടയം മീനാക്ഷി ലക്കി സെന്ററിന്റെ പാലാ ഓഫീസില്‍നിന്നു പാപ്പച്ചന്‍ എടുത്തു വിതരണം ചെയ്ത 60 ടിക്കറ്റുകളിലൊന്നിനാണു രണ്ടാം സമ്മാനം ലഭിച്ചത്. ഇടപ്പാടി സ്വദേശിക്ക് താന്‍ നല്‍കിയ ടിക്കറ്റിനാണ് സമ്മാനമെന്ന് പാപ്പച്ചന്‍ കരുതുന്നു. ഈ സൂചന വച്ചു ഭാഗ്യവാനെത്തേടി നാട്ടുകാര്‍ ഇയാളുടെ വീട്ടിലെത്തിയെങ്കിലും താന്‍ ടിക്കറ്റ് എടുത്തില്ലെന്ന നിലപാടാണ് ഇടപ്പാടി സ്വദേശി.
advertisement
തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. പഴവങ്ങാടിയിലെ റീട്ടെയിൽ ഔട്ട്ലെറ്റിൽ നിന്ന് ഇന്നലെ രാത്രിയാണ് അനൂപ് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഭഗവതി ഏജൻസിക്ക് കീഴിലുള്ള ഏജൻസിയാണിത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2022 9:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഈ അഞ്ചു കോടിയുടെ രഹസ്യം ആരുമറിയരുത്'; തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനം കിട്ടിയ പാലാക്കാരൻ ബാങ്കിനോട്