'സിപിഎമ്മുകാർ കൊല്ലപ്പെടുമ്പോൾ വെട്ടേറ്റു മരിച്ചു' മാധ്യമങ്ങളുടെ 'കർമ്മിണി' പ്രയോഗത്തിനെതിരേ മന്ത്രി തോമസ് ഐസക്

Last Updated:

സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും ക്രൂരമായ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവും രോഷവും രേഖപ്പെടുത്തുന്നു. ഒരിക്കലും തീരാത്ത വേദനയും നഷ്ടവുമാണ് അവരുടെ കുടുംബങ്ങൾക്കും സഖാക്കൾക്കും ഉണ്ടായത്. ആ വേദനയിൽ പങ്കുചേരുന്നെന്നും തോമസ് ഐസക്ക് പറഞ്ഞു.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ ചില മാധ്യമങ്ങൾക്ക് എതിരെ ധനമന്ത്രി തോമസ് ഐസക്ക്. സിപിഎമ്മുകാർ കൊല്ലപ്പെടുമ്പോൾ 'വെട്ടേറ്റു മരിച്ചു' എന്ന് കർമ്മിണി പ്രയോഗത്തിൽ റിപ്പോർട്ടു ചെയ്യുന്ന പതിവ് തെറ്റിക്കാതിരിക്കാൻ എന്തൊരു ജാഗ്രതയാണ് ഈ മാധ്യമങ്ങൾ പുലർത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം എഡിറ്റിംഗ് സഹായം കൊണ്ടൊന്നും കോൺഗ്രസിന്റെ കൈയിലെ ചോരക്കറ മറയ്ക്കാൻ കഴിയില്ലെന്നും ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും ക്രൂരമായ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവും രോഷവും രേഖപ്പെടുത്തുന്നു. ഒരിക്കലും തീരാത്ത വേദനയും നഷ്ടവുമാണ് അവരുടെ കുടുംബങ്ങൾക്കും സഖാക്കൾക്കും ഉണ്ടായത്. ആ വേദനയിൽ പങ്കുചേരുന്നെന്നും തോമസ് ഐസക്ക് പറഞ്ഞു.
കൊലപാതകം നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തിരുവോണനാളിൽ ഹൃദയം തകർക്കുന്ന വാർത്തയാണ് വെഞ്ഞാറമൂട് നിന്നുവന്നത്. ചെറുപ്പക്കാരായ രണ്ടു സഖാക്കളെ കോൺഗ്രസുകാർ ക്രൂരമായി വകവരുത്തിയിരിക്കുന്നു. പത്തനംതിട്ടയിലെ സഖാവ് എം.എസ് പ്രസാദിനെ കോൺഗ്രസുകാർ കൊന്നുകളഞ്ഞതും ഇതുപോലൊരു തിരുവോണനാളിലാണെന്ന് തോമസ് ഐസക്ക ആരോപിച്ചു. ആസൂത്രിതമായ ഗൂഢാലോചന നടത്തി ഇതുപോലൊരു ദിവസം തന്നെ കൊല നടത്താൻ തിരഞ്ഞെടുത്തവർ എത്രമാത്രം കൊടുംക്രിമിനലുകളായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത് സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബങ്ങൾക്കും നാടിനും മാത്രമല്ല, കേരളത്തിനാകെയുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
You may also like:ലഡാക്കിൽ വീണ്ടും സംഘർഷം; അതിക്രമിച്ച് കടക്കാനുള്ള ചൈനീസ് ശ്രമം തടഞ്ഞ് ഇന്ത്യ [NEWS]പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: നിക്ഷേപം മാറ്റിയത് 21 കമ്പനികളിലേക്ക്: [NEWS] ആന്ധ്രാപ്രദേശിൽ 'പ്രസിഡന്റ് മെഡൽ' ബ്രാൻഡിൽ മദ്യം; മുഖ്യമന്ത്രിക്കെതിരെ തെലുഗുദേശം പാർട്ടി [NEWS]
കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്. സ്വാഭാവികമായും ഉന്നതതല ഗൂഢാലോചന നടന്നിരിക്കാൻ എല്ലാ സാധ്യതയുമുണ്ട്. പ്രതികൾ നടത്തിയ ആസൂത്രണത്തിന്റെ സ്വഭാവവും ചില മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ടു ചെയ്തു കഴിഞ്ഞെന്നും തോമസ് ഐസക്ക് പറഞ്ഞു.
advertisement
നേരത്തെയും ഇതേ പ്രതികൾ സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചിരുന്നു എന്നാണറിയുന്നത്. അവരെ തിരുത്താൻ ഒരു ശ്രമവും കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രതികൾക്ക് കോൺഗ്രസുമായി ഒരു ബന്ധവുമില്ലെന്ന വാദവുമായി പ്രതിപക്ഷനേതാവ് അരങ്ങിലെത്തിയിട്ടുണ്ട്. എന്നാൽ, ഇക്കഴിഞ്ഞ ദിവസം പോലും കോൺഗ്രസിന്റെ പരിപാടിയിൽ പ്രതികൾ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ആരുടെ കണ്ണിൽ പൊടിയിടാമെന്നാണ് പ്രതിപക്ഷ നേതാവ് ധരിക്കുന്നതെന്നും തോമസ് ഐസക്ക് ചോദിച്ചു.
സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും കൊലപാതകം നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണ്. കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച അസാധാരണമായ ഒരു വെല്ലുവിളിയിലൂടെ നാട് കടന്നുപോകുമ്പോൾ, ഇത്തരം പൈശാചികപ്രവൃത്തികളിലൂടെ രാഷ്ട്രീയസംഘർഷം രൂക്ഷമാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം കേരളം തിരിച്ചറിയും. കായംകുളത്ത് സഖാവ് സിയാദിനെയും ചിതറയിൽ സഖാവ് ബഷീറിനെയും കൊലപ്പെടുത്തിയത് കോൺഗ്രസുകാരാണ്. ജനങ്ങളിൽ നിന്ന് പരിഹാസ്യമാംവിധം ഒറ്റപ്പെട്ടതിന്റെ ജാള്യം വടിവാളുകൊണ്ട് പരിഹരിക്കാനാണ് ശ്രമമെങ്കിൽ അതിന് കനത്ത വില കോൺഗ്രസ് നൽകേണ്ടി വരുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎമ്മുകാർ കൊല്ലപ്പെടുമ്പോൾ വെട്ടേറ്റു മരിച്ചു' മാധ്യമങ്ങളുടെ 'കർമ്മിണി' പ്രയോഗത്തിനെതിരേ മന്ത്രി തോമസ് ഐസക്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement