പാലക്കാട്: ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാൻ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ആരോപിച്ചു. പാലക്കാട് എച്ച്ആർഡിഎസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്. യാത്രാവിലക്ക് മാറ്റാൻ സഹായിക്കാമെന്ന് ഷാജ് കിരൺ സ്വപ്നയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്. എഡിജിപി വിളിച്ചിരുന്നതായും ഷാജ് പറയുന്നുണ്ട്. നികേഷ് വൈകുന്നേരത്തിനുള്ളിൽ വന്ന് കാണും. കേസിൽ നിങ്ങളുടെ വക്കിലൂം പ്രതിയാകുമെന്ന് ഷാജ് കിരൺ സ്വപ്ന സുരേഷിനോട് പറയുന്നുണ്ട്.
രഹസ്യമൊഴിയ്ക്കുശേഷം മാധ്യമങ്ങൾക്ക് പ്രസ്താവന നൽകിയത് മണ്ടത്തരമായിപ്പോയെന്ന് ഷാജ് കിരൺ പറയുന്നത് ശബ്ദരേഖയിലുണ്ട്.
ഷാജ് കിരണിനെ നേരത്തെ അറിയാമെന്നും ശിവശങ്കറാണ് പരിചയപ്പെടുത്തിയതെന്നും സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിടുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കറിന്‍റെ പുസ്തകം പുറത്തിറങ്ങിയ വേളയിലാണ് പരിചയം പുതുക്കിയതെന്നും സ്വപ്ന പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞതിന്‍റെ പിറ്റേദിവസമാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്.
കളിക്കുന്നത് ആരോടാണെന്ന് അറിയാമോയെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് പറഞ്ഞു. വാടക ഗർഭധാരണത്തിന് തയ്യാറായത് പണത്തിന് വേണ്ടി ആയിരുന്നില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഒപ്പമുള്ളവരെ തള്ളിപ്പറഞ്ഞത് ബോധപൂർവ്വമാണ്. അഭിഭാഷകനെയും എച്ച്ആർഡിഎസിനെയും സരിത്തിനെയും തള്ളിപ്പറയുന്നതായി ഭാവിക്കുകയായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.
'ശബ്ദരേഖ ഒരു മണിക്കൂറോളം'; മാധ്യമങ്ങൾക്ക് നൽകുന്നത് എഡിറ്റ് ചെയ്യാതെയെന്ന് സ്വപ്നാ സുരേഷ്മുഖ്യമന്ത്രിക്കും കുടുംബത്തിന് എതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ സ്വപ്ന സുരേഷ്. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖയാണ് സ്വപ്ന സുരേഷ് പുറത്തുവിടുന്നത്. ഒരു മണിക്കൂറോളം നീളുന്ന ശബ്ദരേഖയാണ് പുറത്തുവിടുന്നതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. മാധ്യമങ്ങൾക്ക് നൽകുന്നത് ശബ്ദരേഖയുടെ എഡിറ്റ് ചെയ്യാത്ത ഫയൽ ആണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേസിൽ നിർണായകമായേക്കാവുന്ന വിവരങ്ങൾ ശബ്ദരേഖയിൽ ഉണ്ടെന്നാണ് സൂചന. പാലക്കാട് നടത്തുന്ന വാർത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് നിർണായക ശബ്ദരേഖ പുറത്തുവിടുന്നത്.
മുഖ്യമന്ത്രിയുടെ രാജിക്കായി വ്യാപക പ്രതിഷേധം; നിരവധി സ്ഥലങ്ങളിൽ സംഘർഷംതിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി കോൺഗ്രസ്. സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും നടത്തിയ മാർച്ചുകളിൽ സംഘർഷമുണ്ടായി. കോഴിക്കോട്, കണ്ണൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടർന്ന് കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Also Read- സ്വപ്‌നയ്‌ക്കെതിരായ കേസ് അന്വേഷിക്കാൻ ADGPയുടെ നേതൃത്വത്തിൽ പ്രത്യേക സംഘംകണ്ണൂരിലും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർകോട്ട് പ്രതിഷേധക്കാർ ബിരിയാണി ചെമ്പ് കളക്ട്രേറ്റിലേക്ക് വലിച്ചെറിഞ്ഞു. സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളിലേക്കാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
കൊല്ലത്ത് കോൺഗ്രസ് ആർവൈഎഫ് പ്രവർത്തകർ സംയുക്തമായി കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലേക്ക് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ ഒരു പൊലീസുകാരനും ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പത്തനംതിട്ടയിലും ആലപ്പുഴയിലും മാർച്ച് പൊലീസ് തടഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.