ആലപ്പുഴ നഗരസഭയിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി CPM
- Published by:user_49
Last Updated:
അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രകടനം സംഘടിപ്പിച്ചെന്നാരോപിച്ചാണ് നടപടി
ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ അധ്യക്ഷപദവിയെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്കെതിരെ സി.പി.എം നടപടി. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
നെഹ്റു ട്രോഫി വാര്‍ഡിലെ ബ്രാഞ്ച് സെക്രട്ടറിമാരായ പി പ്രദീപ്, സുകേഷ്, പി.പി മനോജ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രകടനം സംഘടിപ്പിച്ചെന്നാരോപിച്ചാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്ത മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് സൂചന.
പാര്‍ട്ടിയില്‍ സീനിയറായ നെഹ്റു ട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ജയമ്മയെ തഴഞ്ഞ് ഇരവുകാട് കൗണ്‍സിലര്‍ സൗമ്യ രാജുവിനെ നഗരസഭാ അധ്യക്ഷയാക്കിയതിലായിരുന്നു ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം. ഇതേ തുടർന്ന് നൂറോളം പ്രവര്‍ത്തകര്‍ നഗരത്തില്‍ പരസ്യപ്രകടനം നടത്തുകയായിരുന്നു.
advertisement
പ്രശ്‌ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. അധ്യക്ഷയെ തെരഞ്ഞെടുത്ത തീരുമാനം ഏകപക്ഷീയമാണെന്നായിരുന്നു പ്രകടനം നടത്തിയവരുടെ ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 28, 2020 7:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ നഗരസഭയിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി CPM