കോട്ടയത്ത് മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കുടുംബത്തിലെ ഒൻപത് പേരാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്
കോട്ടയം: വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കുടുംബത്തിലെ 3 പേർ മരിച്ചു. മുളന്തുരുത്തി അരയങ്കാവ് സ്വദേശി ജോൺസൺ, മകൻ, ജോൺസന്റെ സഹോദരന്റെ മകൾ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കുടുംബത്തിലെ ഒൻപത് പേരാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. മൂന്ന് പേർ ഒഴുക്കിൽപെടുകയായിരുന്നു.
അരയങ്കാവ് സ്വദേശി ജോൺസണും സഹോദരങ്ങളും അവരുടെ മക്കളും രാവിലെയാണ് മൂവാറ്റുപുഴ ആറിൽ കുളിക്കാൻ ഇറങ്ങിയത്. ചെറുകര പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. കനത്ത ഒഴുക്ക് ഉണ്ടായിരുന്ന സ്ഥലതാണ് 9 പേരടങ്ങുന്ന സംഘം കുളിക്കാൻ ഇറങ്ങിയത് . ഇവരിൽ മൂന്ന് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
Also Read- ഇടുക്കി തൂവൽ അരുവിയിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
മറ്റുള്ളവരെ നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തി. ഒഴുക്കിൽ പെട്ടവർക്ക് വേണ്ടി നാട്ടുകാരും വെള്ളൂരിൽ നിന്നുള്ള പോലീസ് സംഘവും അഗ്നിരക്ഷാസേന അംഗങ്ങളും ചേർന്നാണ് സ്ഥലത്ത് തിരച്ചിൽ നടത്തിയത്. ഉച്ചയോടെ മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. അരയന്‍കാവ് സ്വദേശി ജോണ്‍സന്‍, ജോണ്‍സന്റെ സഹോദരീപുത്രന്‍ അലോഷി , സഹോദരന്റെ മകള്‍ ജിസ്മോള്‍ എന്നിവരാണ് മരിച്ചത്.
advertisement
ജിസ്മോൾ ഒഴുക്കിൽപെട്ടതിനെ തുടർന്ന് അലോഷിയും ജോൺസനും രക്ഷിക്കാൻ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. അരയന്‍കാവ് സ്വദേശികളായ ബന്ധുക്കള്‍ വിദേശത്തുനിന്ന് എത്തിയതിനെത്തുടര്‍ന്നാണ് സ്ഥലത്ത് കുളിക്കാനിറങ്ങിയത്. മരിച്ചവരുട മൃതദേഹങ്ങൾ ഇൻവെസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
Aug 06, 2023 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു










