തിരുവനന്തപുരം കല്ലാറിൽ ഒഴുക്കിൽപ്പെട്ട പൊലീസുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവർ അപകടത്തിൽപ്പെട്ടത്
തിരുവനന്തപുരം: വിതുര കല്ലാർ വട്ടക്കയത്ത് ഒഴുക്കിൽപ്പെട്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ബീമാപള്ളി സ്വദേശികളായ ഫിറോസ്, ജവാദ്, സഫാൻ എന്നിവരാണ് മരിച്ചത്. ഫിറോസും ജവാദും സഹോദരങ്ങളാണ്. ഇവരുടെ സഹോദരിയുടെ മകനാണ് സഫാൻ. ഫിറോസ് എസ്എപി ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനും ജവാദ് അമ്പലത്തറ യുപി സ്കൂളിലെ അധ്യാപകനുമാണ്.
ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ് ഒഴുക്കിൽപെട്ടത്. സ്ത്രീയെ നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. ഇവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റിയേക്കും. മറ്റു മൂന്നു പേരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കയത്തിൽ മുങ്ങിത്താഴുകയായിരുന്നു.
എട്ടംഗ സംഘമാണ് പൊന്മുടിയിലേക്കു വിനോസഞ്ചാരത്തിനു പുറപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. എന്നാൽ അവിടേക്കുള്ള റോഡ് മോശമായതിനാൽ കല്ലാറിൽ എത്തുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നതിനാൽ കല്ലാറിലെ ജലനിരപ്പ് ഉയർന്നിരുന്നു. ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ പുഴയിലിറങ്ങിയത്.
advertisement
പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ വിതുര ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം 23 പേരാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി മുങ്ങിമരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 04, 2022 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കല്ലാറിൽ ഒഴുക്കിൽപ്പെട്ട പൊലീസുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു









