കളിക്കുന്നതിനിടെ ബന്ധുവീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മൂന്നുവയസുകാരൻ മരിച്ചു

Last Updated:

വീടിനു തൊട്ടടുത്തുള്ള പിതൃസഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്

മൂവാറ്റുപുഴയിൽ ബന്ധു വീട്ടിലെ നീന്തൽകുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. ചികിത്സയിലിരിക്കെ ഇന്നു രാവിലെ 8 മണിയോടെയാണ് കുഞ്ഞ് മരിച്ചത്.
ജിയാസിന്റെ വീടിനു തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളിക്കുന്നതിനിടെ ബന്ധുവീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മൂന്നുവയസുകാരൻ മരിച്ചു
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement