ഇടുക്കിയിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഇടുക്കയിൽ പനി ബാധിച്ച് മൂന്നു വയസുകാരൻ മരിച്ചു. തൂക്കുപാലം അണക്കരമെട്ട് മണിയംകോട് രതീഷ് – പ്രീതി ദമ്പതികളുടെ മകൻ ആദിദേവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഇതിനിടെയാണം മരണം.
ഇന്ന് പുലർച്ചെ തൃശൂരിൽ എട്ടാം ക്ലാസുകാരൻ പനി ബാധിച്ച് മരിച്ചിരുന്നു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് 11 പനി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്നലെയും കഴിഞ്ഞദിവസങ്ങളിലും തുടർച്ചയായി പനിബാധിതരുടെ എണ്ണം 13,000 കടന്നു. മലപ്പുറം ജില്ലയിലാണ് പനിബാധിതർ കൂടുതൽ.
advertisement
സംസ്ഥാനത്ത് പത്തുദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 335 പേർ വ്യാഴാഴ്ച ഡെങ്കിപ്പനിക്ക് ചികിത്സ തേടി. ഏഴുപേർക്ക് ചെള്ളുപനിയും 15 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ജൂണിൽ മാത്രം ചികിത്സ തേടിയവർ രണ്ടുലക്ഷം കടന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
June 23, 2023 10:12 PM IST