advertisement

പാലക്കാട്ട് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

Last Updated:

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം

News18
News18
പാലക്കാട്: കോട്ടായി പരുത്തിപ്പുള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കരിയാങ്കോട് സ്വദേശി സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി അശ്വിൻ (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.
ഞായറാഴ്ച രാത്രി കോട്ടായി കണ്ടെത്താറുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയതായിരുന്നു മൂവരും. ഉത്സവം കഴിഞ്ഞ് സുഹൃത്തായ ആകാശിനെ വീട്ടിലാക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമുള്ള വീടിന്റെ മതിലിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആകാശും സുർജിത്തും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കോട്ടായി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട്ട് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
Next Article
advertisement
കൂടുതൽ സീറ്റുകളിൽ CPM-BJP ഡീല്‍ ആരോപണവുമായി വി ഡി സതീശന്‍
കൂടുതൽ സീറ്റുകളിൽ CPM-BJP ഡീല്‍ ആരോപണവുമായി വി ഡി സതീശന്‍
  • വി ഡി സതീശന്‍ ആരോപിച്ചത് റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍ഗോഡ്, പാലക്കാട് മണ്ഡലങ്ങളില്‍ ഡീല്‍ ഉണ്ടെന്ന്

  • കോന്നിയില്‍ കെ സുരേന്ദ്രന് ലഭിച്ച 32,000 വോട്ട് ഇത്തവണ ബിഡിജെഎസിന് നല്‍കിയതായും ആരോപിച്ചു

  • തൃശൂരിൽ പൂരം കലക്കി സീറ്റ് ബിജെപിക്ക് നൽകി, കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷണം ആരോപണം

View All
advertisement