കഴിഞ്ഞ തവണ പി ടി തോമസിന് 59,839 വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇത്തവണ ഉമയ്ക്ക് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുവിഹിതമാണ് ലഭിച്ചത്. 72,770 വോട്ടുകളാണ് ഉമ പിടിച്ചത്.
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakara Election Result) ഫലം പുറത്തുവരുമ്പോൾ ഉമാ തോമസ് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുക മാത്രമല്ല, വോട്ടിംഗ് ശതമാനത്തില്‍ വന്‍കുതിപ്പാണ് കോണ്‍ഗ്രസ് നടത്തിയത്. 53.76 ശതമാനം വോട്ട് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ 43.82 ശതമാനം വോട്ടാണ് ലഭിച്ചത്. 2021ലെ 14,239 വോട്ടുകളുടെ ഭൂരിപക്ഷം 25,016 ആയി ഉയര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ പി ടി തോമസിന് 59,839 വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇത്തവണ ഉമയ്ക്ക് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുവിഹിതമാണ് ലഭിച്ചത്. 72,770 വോട്ടുകളാണ് ഉമ പിടിച്ചത്.
ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞു. കഴിഞ്ഞ തവണ 33.32 ശതമാനം വോട്ടുകള്‍ ലഭിച്ച എല്‍ഡിഎഫിന് ഇത്തവണ കിട്ടിയത് 35.28 ശതമാനം വോട്ടുകളാണ്. 2244 വോട്ടുകളാണ് കഴിഞ്ഞതവണത്തേക്കാള്‍ അധികം ലഭിച്ചത്.
എൻഡിഎക്ക് കിട്ടിയത് 10 ശതമാനത്തില്‍ താഴെ വോട്ട് മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 11.34 ശതമാനം വോട്ട് നേടിയപ്പോള്‍ അത് ഇത്തവണ 9.57 ശതമാനമായി കുറഞ്ഞു. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് സജി 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത് 12,957 വോട്ടുകള്‍ മാത്രം.
മുതിര്‍ന്ന നേതാവിനെ തന്നെ സ്ഥാനാർഥിയാക്കിയതോടെ ഇത്തവണ 15 ശതമാനത്തിലധികം വോട്ട് നേടാനാകുമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതീക്ഷ. അതിനനുസരിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. പി സി ജോർജും സുരേഷ് ഗോപിയും മണ്ഡലത്തിലെത്തി പ്രചാരണവും നടത്തിയിരുന്നു. എന്നാൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഉമാ തോമസിലേക്ക് കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തൽ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.